പട് ന: ജനപ്രിയമുഖ്യമന്ത്രിയാര് എന്ന ബീഹാറിന്റെ ചോദ്യത്തിന് ശരിയായ ഉത്തരം നല്‍കി സീ വോട്ടര്‍ സര്‍വ്വേ. ശരിയായി തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നതില്‍ പേര് കേട്ട ഫലപ്രവചനകമ്പനിയാണ് സീ വോട്ടര്‍. ആര് മുഖ്യമന്ത്രിയാകാനാണ് ജനങ്ങള്‍ ഇഷ്ടപ്പെടുന്നത് എന്ന ചോദ്യത്തിന് സീ വോട്ടര്‍ നല്‍കുന്ന ഉത്തരം ജെഡിയു നേതാവ് നിതീഷ് കുമാറിനെയാണ്.
സര്‍വ്വേയില്‍ 46 ശതമാനം പേരുടെ പിന്തുണയാണ് നിതീഷ് കുമാറിന് ലഭിച്ചത്. അതേ സമയം മഹാസഖ്യത്തിന്റെ തേജസ്വി യാദവിന് 42 ശതമാനം പേരുടെ പിന്തുണ മാത്രമേയൂള്ളൂ.
ഇതോടെ പത്താം തവണയും നിതീഷ് കുമാര്‍ തന്നെ മുഖ്യമന്ത്രിയാകും എന്ന പ്രതീക്ഷ ഉണരുകയാണ്. പൊതുവേ എന്‍ഡിഎയ്‌ക്ക് അനുകൂലമായ അഭിപ്രായസര്‍വ്വേ ഫലങ്ങളാണ് പുറത്തുവരുന്നത്.
















