തൃശൂര്‍: ഇന്‍സ്റ്റാഗ്രാമില്‍ ചീത്ത വിളിച്ചതിനെ തുടര്‍ന്ന് ദേശമംഗലത്ത് വിദ്യാര്‍ത്ഥിയെ ആള്‍ക്കൂട്ടം മര്‍ദിച്ചവശനാക്കി.ദേശമംഗലം സ്വദേശി ജസീമിനെയാണ് ആള്‍ക്കൂട്ടം പിന്തുടര്‍ന്ന് മര്‍ദിച്ചത്.
വ്യാഴാഴ്ച ദേശമംഗലം പഞ്ചായത്തിന്റെ സമീപത്തുള്ള റോഡിലൂടെ നടന്നുവരവെയാണ് വിദ്യാര്‍ത്ഥിയെ മര്‍ദിച്ചത്. ജസീമിനെ പുറകില്‍ നിന്ന് ചവിട്ടുന്നതും റോഡിലേക്ക് വീഴുന്നതും സംഘം ചേര്‍ന്ന് മുഖത്തും ശരീരത്തിലും ക്രൂരമായി മര്‍ദിക്കുന്നതുമായ ദൃശ്യങ്ങള്‍ പുറത്തു വന്നു.
മര്‍ദനത്തില്‍ തലയ്‌ക്കും ശരീരത്തിലും പരിക്കേറ്റ ജസീം സ്വകാര്യ ആശുപത്രിയില്‍ചികിത്സ തേടിയ ശേഷം തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ചികിത്സ തേടി. ഇന്‍സ്റ്റാഗ്രാമില്‍ ചീത്ത വിളിച്ചതിനാലാണ് പള്ളം സ്വദേശികളായ യുവാക്കള്‍ ചേര്‍ന്ന് തന്നെ മര്‍ദിച്ചതെന്ന് ജസീം പറഞ്ഞു.ചെറുതുരുത്തി പൊലീസ് കണ്ടാല്‍ അറിയാവുന്ന 13 പേരെ ആദ്യഘട്ടത്തില്‍ പ്രതിചേര്‍ത്ത് കേസെടുത്തു.















