പത്തനംതിട്ട: മുലപ്പാല്‍ നെറുകയില്‍ കയറി ഒന്നര വയസുകാരന്‍ മരിച്ചു. ചെന്നീര്‍ക്കരയില്‍ ആണ് സംഭവം.പന്നിക്കുഴി സ്വദേശിനി സജിയുടെ മകന്‍ സായി ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ പത്ത് മണിയോടെയാണ് സംഭവം.
പാല്‍ നല്‍കി കുഞ്ഞിനെ ഉറക്കാന്‍ കിടത്തിയതായിരുന്നു. ഏതാനും മണിക്കൂറുകള്‍ക്കുശേഷം കുഞ്ഞിന് അനക്കമില്ലെന്ന് കണ്ട് രക്ഷിതാക്കള്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ചു. തുടര്‍ന്ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വിദഗ്ധ ചികിത്സയ്‌ക്കായി എത്തിക്കുകയായിരുന്നു. ഇവിടെവെച്ച് മരണം സ്ഥിരീകരിച്ചു.
അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.
















