Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഗുരു തേഗ് ബഹാദൂറിന്റെയും വീര ബിര്‍സയുടെയും സ്മരണകള്‍ പ്രേരണയാകണം: ആര്‍എസ്എസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 1, 2025, 01:07 pm IST
in India

ജബല്‍പൂര്‍(മധ്യപ്രദേശ്): ഗുരു തേഗ്ബഹാദൂറിന്റെ 350-ാം ബലിദാന വാര്‍ഷിക പരിപാടികളിലും വീര ബിര്‍സമുണ്ടയുടെ 150-ാമത് ജയന്തി പരിപാടികളിലും മുഴുവന്‍ സമൂഹവും പങ്കുചേരണമെന്ന് അഭ്യര്‍ത്ഥിച്ച് ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി മണ്ഡല്‍. ജബല്‍പൂരില്‍ ചേരുന്ന കാര്യകാരിമണ്ഡല്‍ ബൈഠക്കില്‍ സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെയാണ് ഇത് സംബന്ധിച്ച പ്രസ്താവന നല്കിയത്.

വിദേശ അക്രമിയായ ഔറംഗസേബിന്റെ അതിക്രൂരമായ അക്രമങ്ങളില്‍നിന്ന് ഭാരതീയ സമൂഹത്തെയും ധര്‍മ്മത്തെയും സംരക്ഷിക്കാനുള്ള പോരാട്ടമാണ് ഗുരു തേഗ്ബഹാദൂര്‍ നടത്തിയതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ധര്‍മ്മത്തെയും സംസ്‌കാരത്തെയും നശിപ്പിക്കാനായി നിര്‍ബന്ധിതമതപരിവര്‍ത്തനമടക്കം നടമാടിയിരുന്ന കാലമായിരുന്നു അത്. ഔറംഗസേബിന്റെ ഭരണത്തെ വെല്ലുവിളിച്ച് സമൂഹത്തിന്റെ ആത്മവിശ്വാസം ഉണര്‍ത്താന്‍ സ്വജീവന്‍ ബലിയര്‍പ്പിക്കുകയായിരുന്നു ഗുരു ചെയ്തത്. ഇസ്ലാമിലേക്ക് മാറുക അല്ലെങ്കില്‍ വധശിക്ഷ സ്വീകരിക്കുക എന്ന മര്‍ദ്ദക ഭരണകൂടത്തിന്റെ ആവശ്യത്തിന് വഴങ്ങുന്നതിനുപകരം, ഗുരു ആത്മത്യാഗത്തിന്റെ പാത തെരഞ്ഞെടുത്തു. 1675ല്‍ ദല്‍ഹിയിലെ ചാന്ദ്‌നി ചൗക്കിലാണ് ധര്‍മ്മരക്ഷയ്‌ക്കായി അദ്ദേഹം ജീവന്‍ ബലിയര്‍പ്പിച്ചത്. ഭാരതീയ പാരമ്പര്യത്തിലെ തിളക്കമേറിയ താരകമാണ് ഗുരു. അദ്ദേഹത്തിന്റെ ദര്‍ശനവും ആത്മത്യാഗത്തിന്റെ പ്രാധാന്യവും പ്രചരിപ്പിക്കുകയാണ് ആ ഓര്‍മ്മകള്‍ക്കുള്ള ശരിയായ ശ്രദ്ധാഞ്ജലി എന്ന് സര്‍കാര്യവാഹ് ചൂണ്ടിക്കാട്ടി.

മഹത്തായ ഭാരത സ്വാതന്ത്ര്യസമരത്തിന് വനവാസികളായ സ്വാതന്ത്ര്യ സമര സേനാനികളുടെയും യോദ്ധാക്കളുടെയും അവിസ്മരണീയ പാരമ്പര്യമുണ്ടെന്ന് വീര ബിര്‍സമുണ്ടയുടെ ജയന്തി പരാമര്‍ശിച്ച് സര്‍കാര്യവാഹ് പറഞ്ഞു. 1875 നവംബര്‍ 15 ന് ഝാര്‍ഖണ്ഡിലെ ഉലിഹാതുവില്‍ ജനിച്ച ഭഗവാന്‍ ബിര്‍സയുടെ 150-ാം ജന്മവാര്‍ഷികമാണിത്. വനവാസി സമൂഹത്തെ മതംമാറ്റിയും തനിമയില്‍ നിന്ന് അകറ്റിയും ബ്രിട്ടീഷുകാര്‍ നടത്തിയ ഗൂഢനീക്കങ്ങളോട് പൊരുതിയ ബിര്‍സയും ധര്‍മ്മവും പാരമ്പര്യവും സംരക്ഷിക്കാനുള്ള പോരാട്ടമാണ് നടത്തിയത്.

നമ്മുടെ രാജ്യം നമ്മുടെ ഭരണം എന്ന മുദ്രാവാക്യമുയര്‍ത്തി ബിര്‍സ ആരംഭിച്ച മുന്നേറ്റം വനവാസികളുടെ അവകാശങ്ങള്‍, വിശ്വാസങ്ങള്‍, പാരമ്പര്യം, ധര്‍മ്മം എന്നിവ സംരക്ഷിക്കുന്നതിനായി പോരാടുന്നതിന് ആയിരങ്ങള്‍ക്ക് പ്രേരണയായി. പവിത്രമായ ജീവിത ലക്ഷ്യത്തിനായി പോരാടുന്നതിനിടയില്‍ വെള്ളക്കാരന്റെ ജയിലില്‍ ഇരുപത്തഞ്ചാം വയസില്‍ അദ്ദേഹം ബലിദാനിയായി, പാര്‍ലമെന്റ് ഹൗസ് സമുച്ചയത്തില്‍ അദ്ദേഹത്തിന്റെ പ്രതിമ സ്ഥാപിച്ച ഭാരത സര്‍ക്കാര്‍ എല്ലാ വര്‍ഷവും നവംബര്‍ 15 ന് ജനജാതി ഗൗരവദിനമായി ആചരിക്കാന്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.

രാജ്യത്ത് ഭിന്നതകള്‍ സൃഷ്ടിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ ഗോത്ര സമൂഹത്തെക്കുറിച്ച് തെറ്റിദ്ധാരണാജനകമായ പ്രചരണം നടത്തുന്ന ഈ കാലത്ത് ഭഗവാന്‍ ബിര്‍സയുടെ ജീവിതവും സമരവും ഉള്‍ക്കൊണ്ട് സമൂഹത്തില്‍ ആത്മവിശ്വാസം വളര്‍ത്തണമെന്ന് ദത്താത്രേയ ഹൊസബാളെ പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചു.

Tags: RSSSarkaryawah Dattatreya HosabaleGuru Tegh BahadurAkhil Bharatiya Karyakari Mandalappeal to community150th birth anniversaryVeer Birsamunda
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നീലംബസാറിലെ വിദ്വേഷപ്രസംഗം; ഖാര്‍ഗെയ്‌ക്കെതിരെ നിയമനടപടിയുമായി ആര്‍എസ്എസ്

India

ജനാധിപത്യത്തെ സജ്ജനങ്ങള്‍ നയിക്കണം: സംന്യാസി സമ്മേളനത്തില്‍ ഡോ. മോഹന്‍ ഭാഗവത്

India

വിഷപ്പാമ്പുകളെ കൊന്നില്ലെങ്കിൽ ജീവിക്കാൻ കഴിയില്ല ; ആർ‌എസ്‌എസിനെതിരെ വിവാദ പ്രസ്താവന ; മല്ലികാർജുൻ ഖാർഗെയ്‌ക്കെതിരെ കേസ്

India

നാഗ്പൂർ ആർ എസ് എസ് കാര്യാലയത്തിന് സമീപം സ്ഫോടകവസ്തുക്കൾ ; കണ്ടെടുത്തത് 15 ജെലാറ്റിൻ സ്റ്റിക്കുകളും 58 ഡിറ്റണേറ്ററുകളും 8 കണക്ടറുകളും

Kerala

നമ്മള്‍ വളരണം ഒപ്പം നാടിനു വേണ്ടി പ്രയത്‌നിക്കുകയും വേണം; ബാലനേതൃശിബിരം ഉദ്ഘാടനം ചെയ്ത് ഡോ. മോഹന്‍ ഭാഗവത്

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് വീണ്ടും മരണാന്തര അവയവദാനം; ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലേക്ക്

ഉദുമയിൽ പോളിങ് ബൂത്തിൽ ഒളികാമറയുള്ള കണ്ണടയുമായെത്തിയ യുഡിഎഫ് ചീഫ് ഏജന്റ് പിടിയിൽ

അയുത ചണ്ഡികാ മഹായാഗം; ഭക്തജന സമുദ്രമായി മഞ്ചേരി

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.