ആഗോള ശാസ്ത്ര നവോത്ഥാനത്തിന്റെ പടിവാതില്‍ക്കല്‍ നില്‍ക്കുമ്പോള്‍, സാങ്കേതികവിദ്യയാല്‍ സമ്പന്നമായ ഭാരതം ഇന്ന് ആരെയും പിന്തുടരുകയല്ല; മറിച്ച്, മറ്റുള്ളവര്‍ക്കു വഴികാട്ടിയായി മുന്നേറുകയാണ്.
കഴിഞ്ഞ ദശകത്തില്‍, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ രാജ്യം ശാസ്ത്രം, സാങ്കേതികവിദ്യ, നൂതനാശയം എന്നിവയില്‍ അഭൂതപൂര്‍വമായ കുതിച്ചുചാട്ടത്തിനു
സാക്ഷ്യം വഹിച്ചു. ഡിജിറ്റല്‍ ശാക്തീകരണം മുതല്‍ ബഹിരാകാശപര്യവേക്ഷണം വരെ, സ്വയംപര്യാപ്തവും സാങ്കേതിക വിദ്യാധിഷ്ഠിതവുമായ ഭാരതത്തിന്റെ, ‘ആത്മനിര്‍ഭര്‍ ഭാരതി’ന്റെ, രൂപരേഖ വ്യക്തമാകുകയാണ്. ഡിജിറ്റല്‍ ഇന്ത്യ, സ്റ്റാര്‍ട്ടപ്പ് ഇന്ത്യ എന്നിവയുടെ വിജയം മുതല്‍ ശുചിത്വഭാരതം, ഏകാരോഗ്യം എന്നിവയുടെ വിജയം വരെ, ശാസ്ത്രം, സാങ്കേതികവിദ്യ, നൂതനാശയം എന്നിവയിലൂടെ വലിയ തോതിലുള്ള പരിവര്‍ത്തനം സാധ്യമാക്കാന്‍ കഴിയുമെന്നു രാഷ്‌ട്രം തെളിയിച്ചു.
യുപിഐ വിപ്ലവം ആഗോളതലത്തില്‍ ഡിജിറ്റല്‍ പണമിടപാടുകളെ പുനര്‍നിര്‍വചിച്ചു. ഭാരതത്തിന്റെ ജൈവ സമ്പദ്വ്യവസ്ഥ 2014-ലെ 10 ശതകോടി ഡോളറില്‍ നിന്ന് 16 മടങ്ങു വര്‍ധിച്ച് 2024-ല്‍ 165.7 ശതകോടി ഡോളറായി അതിവേഗ വളര്‍ച്ച കൈവരിച്ചു. ജൈവ ഇന്ധനങ്ങള്‍, ജൈവപ്ലാസ്റ്റിക്, ഹരിത രാസവസ്തുക്കള്‍ എന്നിവയ്‌ക്ക് ഇതു വഴിയൊരുക്കി. ചന്ദ്രയാന്‍, ഗഗന്‍യാന്‍ ദൗത്യങ്ങള്‍ ബഹിരാകാശ യാത്രാ രാജ്യങ്ങളില്‍ ഭാരതത്തിന്റെ സ്ഥാനം ഉറപ്പിച്ചു. അതേസമയം 5ജി നടപ്പാക്കലും ഡിജിറ്റല്‍ നയതന്ത്രവും കണക്റ്റിവിറ്റിയും ശാക്തീകരണവും എല്ലാ കോണിലും എത്തിച്ചു.
കൃഷി മുതല്‍ ആരോഗ്യസംരക്ഷണവും ഭരണനിര്‍വഹണവും വരെ എല്ലാ മേഖലകളിലും വിജ്ഞാനവും നൂതനാശയങ്ങളും എത്തിച്ചേരുന്നുവെന്ന് ഉറപ്പാക്കി, ഏവര്‍ക്കും വേണ്ടിയുള്ള നിര്‍മിത ബുദ്ധിയില്‍ ആഗോള നേതാവായി ഭാരതം ഉയര്‍ന്നുവരുന്നു. നൂറിലധികം യൂണികോണുകളും യുവാക്കളുടെ നേതൃത്വത്തിലുള്ള സ്റ്റാര്‍ട്ടപ്പുകളുടെ വളരുന്ന ആവാസവ്യവസ്ഥയും ഉള്ളതിനാല്‍, രാജ്യത്തിന്റെ ശാസ്ത്രീയവും സംരംഭകത്വപരവുമായ മനോഭാവം സമാനതകളില്ലാത്തതാണ്. ഹരിതഹൈഡ്രജന്‍, ക്വാണ്ടം ശാസ്ത്ര-സാങ്കേതികവിദ്യ, സെമികണ്ടക്ടര്‍ നിര്‍മാണം, സൂക്ഷ്മകൃഷി എന്നിവയുടെ വളര്‍ച്ച, ഭാരതത്തെ ലോകത്തിനൊപ്പം എത്താന്‍ മാത്രമല്ല, ഭാവിയെ നിര്‍വചിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു എന്നു വ്യക്തമാക്കുന്നു.
സ്വയംപര്യാപ്തമായ, ഭാവിയിലേക്കു നോക്കുന്ന ഭാരതത്തിന്റെ, സ്വാതന്ത്ര്യത്തിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കുന്ന 2047-ല്‍ വികസിത ഭാരതത്തിലേക്ക് ആത്മവിശ്വാസത്തോടെ കുതിക്കുന്ന ‘ആത്മനിര്‍ഭര്‍ ഭാരതി’ന്റെ, കഥയാണിത്.
നേട്ടത്തില്‍ നിന്ന ് അഭിലാഷത്തിലേക്ക്
പുരോഗതിയുടെ ഈ പശ്ചാത്തലത്തില്‍, 2025 നവംബര്‍ 3 മുതല്‍ 5 വരെ ന്യൂദല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ നടക്കുന്ന ‘ഉയര്‍ന്നുവരുന്ന ശാസ്ത്ര-സാങ്കേതികവിദ്യ-നൂതനാശയ ഉച്ചകോടി’ (ESTIC) ധീരമായ കാല്‍വയ്‌പാണ്. കേന്ദ്ര സര്‍ക്കാരിന്റെ 13 മന്ത്രാലയങ്ങള്‍ സംയുക്തമായി സംഘടിപ്പിക്കുന്ന ESTIC നേട്ടങ്ങളുടെ പ്രദര്‍ശനം മാത്രമല്ല; സഹകരണത്തിനും ദീര്‍ഘവീക്ഷണത്തിനും ദേശീയ തന്ത്രത്തിനും വേണ്ടിയുള്ള കളമൊരുക്കല്‍ കൂടിയാണ്.
പ്രധാനമന്ത്രിയാണ് ESTIC 2025ന്റെ ഉദ്ഘാടകന്‍. ഉയര്‍ന്നുവരുന്ന സാങ്കേതികവിദ്യകളുടെ ഭാവിയെക്കുറിച്ച് ആലോചിക്കാന്‍ പ്രമുഖ ശാസ്ത്രജ്ഞരെയും, നൂതനാശയ ഉപജ്ഞാതാക്കളെയും, നയരൂപീകരണ വിദഗ്ധരെയും, ആഗോള വിദഗ്ധരെയും ഉച്ചകോടി ഒരുമിച്ചുകൊണ്ടുവരും. ഭാരതത്തിന്റെ വികസന മുന്‍ഗണനകളുമായി ശാസ്ത്ര-സാങ്കേതികവിദ്യയെ സമന്വയിപ്പിക്കുന്ന വിടവുകള്‍ തിരിച്ചറിയുന്നതിനും പങ്കാളിത്തങ്ങള്‍ രൂപപ്പെടുത്തുന്നതിനും സഹകരണപാതകള്‍ സൃഷ്ടിക്കുന്നതിനുമുള്ള വേദിയായി ഇതു പ്രവര്‍ത്തിക്കും.
പൊതുവായ ലക്ഷ്യത്തിനു കീഴില്‍ അക്കാദമികമേഖല, വ്യവസായം, സര്‍ക്കാര്‍ എന്നിവയെ ഇത് ഒന്നിപ്പിക്കുന്നു. സ്വാതന്ത്ര്യത്തിന്റെ നൂറാം വാര്‍ഷികത്തോടെ പൂര്‍ണമായും വികസിതവും നൂതനാശയങ്ങളാല്‍ നയിക്കപ്പെടുന്നതുമായ രാഷ്‌ട്രമായി ഭാരതത്തെ മാറ്റുന്നതിനുള്ള ‘വികസിത ഭാരതം 2047’ എന്ന ലക്ഷ്യത്തിന് ഇതു കരുത്തേകും.
ശാസ്ത്ര-സാങ്കേതികവിദ്യയില്‍ രാജ്യത്തിന്റെ സ്വയംപര്യാപ്തതയ്‌ക്കു നിര്‍ണായകമായ ഏകദേശം 11 പ്രധാന വിഷയമേഖലകളെ കേന്ദ്രീകരിച്ച് സജ്ജമാക്കിയ ഋടഠകഇ, തന്ത്രപരമായ സംഭാഷണത്തിനും സഹകരണത്തിനും ഭാരതത്തിന്റെ മികവു പ്രദര്‍ശിപ്പിക്കുന്നതിനുമുള്ള പ്രധാനകേന്ദ്രമായി പ്രവര്‍ത്തിക്കും. നിലവിലെ നേട്ടങ്ങള്‍ ആഘോഷിക്കുന്നതിനു പുറമേ, ശാസ്ത്രീയ പുരോഗതി സാമൂഹ്യ ആവശ്യങ്ങളുമായും ആഗോള അവസരങ്ങളുമായും അടുത്ത ബന്ധം പുലര്‍ത്തുന്നുവെന്ന് ഉറപ്പാക്കുന്നതിനു ചര്‍ച്ചകള്‍, അന്തരങ്ങള്‍ തിരിച്ചറിയല്‍, നയപരമായ ഇടപെടലുകള്‍ എന്നിവയ്‌ക്കും ഇത് അവസരമൊരുക്കും.
11 ട്രാക്കുകള്‍, ഏകദര്‍ശനം
രാജ്യത്തിന്റെ സാങ്കേതികപരമായ അഭിലാഷങ്ങളെ ഉള്‍ക്കൊള്ളുന്ന 11 വിഷയാധിഷ്ഠിത ട്രാക്കുകളെ ചുറ്റിപ്പറ്റിയാണ് ESTIC 2025 പ്രവര്‍ത്തിക്കുക.
പ്രതിരോധം, ബഹിരാകാശം, വ്യESTICവസായം എന്നിവയ്‌ക്ക് ഊര്‍ജം പകരുന്നതിനായി ശക്തവും ഭാരം കുറഞ്ഞതും മികച്ചതുമായ വസ്തുക്കള്‍ നിര്‍മിക്കുന്നതിനുള്ള അത്യാധുനിക സാമഗ്രികളും നിര്‍മാണവും; ജീവിതങ്ങളെ പരിവര്‍ത്തനം
ചെയ്യുന്നതിനും ഭരണനിര്‍വഹണം കൂടുതല്‍ മികച്ചതും ഉള്‍ക്കൊള്ളുന്നതുമാക്കുന്നതിനുമുള്ള നിര്‍മിതബുദ്ധി; സുസ്ഥിര ജൈവോല്‍പ്പന്നങ്ങളും ചാക്രിക പ്രതിവിധികളും ഉപയോഗിച്ച് ഹരിത സമ്പദ്വ്യവസ്ഥയെ വികസിപ്പിക്കുന്ന ജൈവനിര്‍മാണം; സമൃദ്ധിക്കും അതിജീവനശേഷിക്കും വേണ്ടി സമുദ്രവിഭവങ്ങളെ ഉത്തരവാദിത്വത്തോടെ ഉപയോഗപ്പെടുത്തുന്ന നീല സമ്പദ്വ്യവസ്ഥ; 4 ജിയില്‍നിന്ന് 5ജിയിലേക്കും ഇപ്പോള്‍ 6ജിയിലേക്കും വിനിമയക്ഷമതയെ നയിക്കുന്ന ഡിജിറ്റല്‍ കമ്യൂണിക്കേഷന്‍സ്, ‘മെയ്‌ക്ക് ഇന്‍ ഇന്ത്യ’ എന്ന കാഴ്ചപ്പാടിനെ സിലിക്കണ്‍ കരുത്തേകുന്ന യാഥാര്‍ത്ഥ്യമാക്കി മാറ്റുന്ന ഇലക്ട്രോണിക്‌സ്-സെമികണ്ടക്ടര്‍ നിര്‍മ്മാണം; നൂതനാശയം, കൃത്യത, സുസ്ഥിരത എന്നിവയിലൂടെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ കഴിയുന്ന വളര്‍ന്നുവരുന്ന കാര്‍ഷിക സാങ്കേതികവിദ്യ; പുനരുപയോഗ ഊര്‍ജവും ഹരിതഹൈഡ്രജനും
ലോകത്തിനു മാതൃകകളായി അവതരിപ്പിക്കുന്ന ഊര്‍ജവും പരിസ്ഥിതിയും കാലാവസ്ഥയും; ആരോഗ്യസന്തുലിതാവസ്ഥ ഉറപ്പാക്കാന്‍ താങ്ങാനാകുന്ന നവീകരണം ഉറപ്പാക്കുന്ന ആരോഗ്യ-മെഡിക്കല്‍ സാങ്കേതികവിദ്യ; സുരക്ഷിത ആശയവിനിമയം, സെന്‍സിങ്, കമ്പ്യൂട്ടിങ്, സാമഗ്രികള്‍, ബഹിരാകാശ സാങ്കേതികവിദ്യ എന്നിവയില്‍ കുതിച്ചുചാട്ടത്തിനുള്ള ക്വാണ്ടം ശാസ്ത്ര-സാങ്കേതികവിദ്യ; തലമുറകളെ പ്രചോദിപ്പിക്കുകയും ശാസ്ത്രീയ ചക്രവാളങ്ങള്‍ വികസിപ്പിക്കുകയും ചെയ്യുന്ന ബഹിരാകാശ സാങ്കേതികവിദ്യ എന്നിവയാണവ.











