തിരുവനന്തപുരം: അടിമലത്തുറയിലെ പൊഴിക്കരക്കടുത്ത് കടലില്‍ കുളിക്കുന്നതിനിടെ വിദ്യാര്‍ഥിയെ തിരയില്‍പ്പെട്ട് കാണാതായി.
കോട്ടുകാല്‍ വില്ലേജിലെ അടിമലത്തുറ അമ്പലത്തുമൂല സെന്റ്ആന്റണീസ് കുരിശടിക്കു സമീപം മത്സ്യത്തൊഴിലാളി പത്രോസിന്റെയും ഡൈനയുടെയും മകന്‍ ജോബില്‍ പത്രോസിനെ (12) ആണ് കാണാതായത്.വെളളിയാഴ്ച വൈകിട്ട് നാല് മണിയോടെയായിരുന്നു അപകടം. അടിമലത്തുറ ലൂയിസ് മെമ്മോറിയല്‍ യുപി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിയാണ് ജോബില്‍ പത്രോസ്.
സ്‌കൂള്‍ വിട്ടതിനുശേഷം അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയായ കൂട്ടുകാരനൊപ്പം അടിമലത്തുറയിലെ പൊഴിക്കരത്തീരത്തെ കടല്‍ത്തീരത്ത് ജോബില്‍ എത്തി. തുടര്‍ന്ന് കുളിക്കുന്നതിനിടെ ജോബില്‍ ശക്തമായ തിരയില്‍പ്പെടുകയായിരുന്നു.
ഒപ്പമുണ്ടായിരുന്ന കൂട്ടുകാരന്‍ ഓടിയെത്തി നാട്ടുകാരോട് വിവരം പറഞ്ഞപ്പോഴാണ് അപകടമറിയുന്നത്. തുടര്‍ന്ന് വിഴിഞ്ഞം തീര ദേശ പൊലീസിനെ വിവരമറിയിച്ചു.കുട്ടിയെ കാണാതായ ഭാഗത്ത് കോസ്റ്റല്‍ പൊലീസും ഫിഷറീസിന്റെ മറൈന്‍ എന്‍ഫോഴ്‌സുമെന്റും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
















