ചെന്നൈ: നുങ്കമ്പാക്കത്തുള്ള ശാസ്ത്രി ഭവനിലെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസില്‍ ബോംബ് ഭീഷണി വ്യാജമെന്ന് പരിശോധനയില്‍ തെളിഞ്ഞു. ‘ബോംബ്’ വച്ചിട്ടുണ്ടെന്ന ഇ-മെയില്‍ ഡയറക്ടര്‍ ജനറലിന്റെ ഓഫീസിനാണ് ലഭിച്ചത്. ഇതേത്തുടര്‍ന്ന്, ബോംബ് ഡിറ്റക്ഷന്‍ ആന്‍ഡ് ഡിസ്‌പോസല്‍ സ്‌ക്വാഡില്‍ നിന്നുള്ള സംഘവും സ്‌നിഫര്‍ ഡോഗും നുങ്കമ്പാക്കത്തുള്ള ഇഡിയുടെ ദക്ഷിണ മേഖലാ ഓഫീസിലെത്തി സമഗ്രമായ പരിശോധന നടത്തി.
സംസ്ഥാനത്തെ മുന്‍ മന്ത്രിയും ഡിഎംകെ നേതാവുമായ വി സെന്തില്‍ ബാലാജിക്കെതിരെ നിലവില്‍ ഇഡി അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്. ഇതിനിടെയാണ് ബോംബു ഭീഷണി ഉണ്ടായത്. അന്വേഷണത്തെ വഴി തിരിച്ചുവിടുകയാവാം ഭീഷണി മുഴക്കിയവരുടെ ലക്ഷ്യമെന്ന് കരുതുന്നു.
















