കൊച്ചി : വേടന് വിദേശത്ത് സ്റ്റേജ് പരിപാടികളില്‍ പങ്കെടുക്കാന്‍ ഹൈക്കോടതി അനുമതി നല്‍കി. നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ വിദേശങ്ങളിലടക്കം സ്റ്റേജ് പരിപാടികളുള്ളതിനാല്‍ ചില ജാമ്യ വ്യവസ്ഥകള്‍ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് വേടന്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റീസ് സി. പ്രദീപ്കുമാറിന്‌റെ ഉത്തരവ്.
കോടതി അനുമതിയില്ലാതെ കേരളം വിടരുത്, എല്ലാ ഞായറാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരായി ഒപ്പിടണം എന്നീ ഉപാധികളാണ് ഹൈക്കോടതി ഒഴിവാക്കിയത്. എന്നാല്‍ വിദേശപര്യടനത്തിന്റെ വിശദാംശങ്ങള്‍ പോലീസിനു കൈമാറണമെന്ന് കോടതി നിര്‍ദേശിച്ചു.
ഗവേഷക വിദ്യാര്‍ത്ഥിനിയുടെ പരാതിയുടെ അടിസ്ഥാനത്തിലുള്ള പീഡനക്കേസില്‍ സെഷന്‍സ് കോടതി മുന്നോട്ടുവച്ച ജാമ്യവ്യവസ്ഥകളിലാണ് ഹൈക്കോടതി ഭേദഗതി വരുത്തിയത്.















