കോഴിക്കോട്: താമരശേരി ഫ്രഷ് കട്ട് സമരവുമായി ബന്ധപ്പെട്ട് പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ച് പൊലീസ്. ഫ്രഷ് കട്ട് പ്ലാന്റിന് 300 മീറ്റര്‍ ചുറ്റളവിലും ഫ്രഷ് കട്ടിലേക്കുള്ള റോഡുകളുടെ 50 മീറ്ററിനുള്ളിലും അമ്പായത്തോട് ജംഗ്ഷനില്‍ നൂറു മീറ്ററിനുള്ളിലുമാണ് നിരോധനാജ്ഞ.
പ്ലാന്റ് തുറക്കുകയാണെങ്കില്‍ സമരം തുടങ്ങും എന്ന് പ്രദേശവാസികള്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഉപാധികളോടെ തുറന്ന് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞ ദിവസം ജില്ലാ ഭരണകൂടം അനുമതി നല്‍കിയിട്ടും ഇന്ന് തുറന്നില്ല.
പൊലീസ് സുരക്ഷ ഉറപ്പു വരുത്തിയാലെ തുറക്കൂ എന്നാണ് കമ്പനി നിലവില്‍ പറയുന്നത്. ഫാക്ടറി അടച്ചു പൂട്ടും വരെ സമരം തുടരുമെന്ന് സമര സമിതി അറിയിച്ചു.
അതിനിടെ, സമരത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് കേസില്‍ പ്രതികളായവരെ കണ്ടെത്താന്‍ രാത്രിയില്‍ വീട് കയറിയുള്ള പരിശോധന ഒഴിവാക്കുമെന്ന് സര്‍വകക്ഷി യോഗത്തില്‍ പൊലീസ് ഉറപ്പ് നല്‍കി.
















