ദോഹ : ഹമാസിനെ നിരായുധീകരിക്കുന്നതിന് പിന്തുണയുമായി ഖത്തർ . വെടിനിർത്തൽ കരാർ ലംഘിച്ച് ഗാസയിൽ ഇസ്രയേലി സൈനികനെ ഹമാസ് ആക്രമിച്ച് കൊലപ്പെടുത്തിയിൽ കടുത്ത അതൃപ്തിയാണ് ഖത്തറിനുള്ളത്. ഖത്തറിന്റെ കൂടി പ്രേരണയിലാണ് ഇരുരാജ്യങ്ങളും സമാധാന കരാറിൽ ഒപ്പുവെച്ചിരുന്നത്. എന്നാൽ വെടിനിർത്തൽ ഹമാസ് ലംഘിച്ചുവെന്ന് ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്‌മാൻ അൽ താനി പറഞ്ഞു.
‘നടന്നത് ലംഘനമാണ്. തങ്ങളുടെ ഒരു സൈനികൻ കൊല്ലപ്പെട്ടതിന് ശേഷം ഇസ്രായേൽ പ്രതികരിക്കുമെന്ന് മധ്യസ്ഥർ പ്രതീക്ഷിച്ചിരുന്നു. ഇസ്രയേൽ സൈനികർക്കെതിരായ ആക്രമണം അടിസ്ഥാനപരമായി പലസ്തീൻ പക്ഷത്തുനിന്നുള്ള ലംഘനമാണ്. ആക്രമണം നടത്തിയ ഗ്രൂപ്പുമായി തങ്ങൾക്ക് ആശയവിനിമയമില്ലെന്ന് ഹമാസ് പ്രസ്താവനയിറക്കിയിട്ടുണ്ട്. അത് ശരിയാണോ എന്ന് ഞങ്ങൾക്ക് അറിയില്ല.
ആര് എന്ത് ചെയ്തു എന്നത് ഞങ്ങൾക്ക് പ്രശ്‌നമല്ല; ഞങ്ങളെ സംബന്ധിച്ചിടത്തോളം പ്രധാനം കരാർ തകരില്ലെന്ന് ഉറപ്പാക്കുക എന്നതാണ്. ഗാസയെ നിരായുധീകരിക്കേണ്ടതിന്റെ ആവശ്യകത അംഗീകരിക്കേണ്ട ഘട്ടത്തിലേക്ക് എത്താൻ ഹമാസിനെയും എല്ലാ പലസ്തീൻ വിഭാഗങ്ങളെയും മധ്യസ്ഥർ പ്രേരിപ്പിക്കുകയാണെന്ന് അൽ താനി പറഞ്ഞു.
കഴിഞ്ഞ ചൊവ്വാഴ്‌ച്ചയാണ് റഫയിലെ ജെനിന പരിസരത്ത് ഒരു സംഘം ഹമാസ് സൈനികർ ഇസ്രയേലി സൈനികർക്കുനേരെ വെടിവെപ്പ് നടത്തിയത്. വെടിവെപ്പിൽ ഒരു സൈനികൻ കൊല്ലപ്പെട്ടിരുന്നു. തുടർന്ന് ഇസ്രയേൽ പലവട്ടം ഗാസയിൽ ആക്രമണം നടത്തി
















