തിരുവനന്തപുരം: ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ കേരളപ്പിറവി ആശംസകള്‍ നേര്‍ന്നു. ‘കേരളപ്പിറവിയുടെ ഈ ശുഭവേളയില്‍ എല്ലാ കേരളീയര്‍ക്കും, ലോകമെമ്പാടുമുള്ള എല്ലാ മലയാളികള്‍ക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകള്‍ നേരുന്നു. നമ്മുടെ പ്രിയ സംസ്ഥാനത്തിന്റെ തുടര്‍-പുരോഗതിക്കും സമൃദ്ധിയ്‌ക്കും സാമൂഹിക ഐക്യത്തിനുമായി കൈകോര്‍ക്കുന്നതിനോടൊപ്പം, കാലാതീതവും സാംസ്‌കാരിക തനിമയുടെ ആത്മാവുമായ നമ്മുടെ മാതൃഭാഷ മലയാളത്തിന്റെ അഭിവൃദ്ധിക്കുമായി നമുക്ക് ഒന്നായി പ്രവര്‍ത്തിക്കാം. സമസ്ത മേഖലകളിലും നമ്മുടെ കേരളം യഥാര്‍ത്ഥ പുരോഗതി പ്രാപിക്കുന്നതിനായുള്ള യത്നത്തില്‍ പ്രതിബദ്ധതയോടും ഏകാത്മ ഭാവത്തോടും കൂടി നമുക്ക് പുനഃസമര്‍പ്പണം ചെയ്യാം’ – ഗവര്‍ണര്‍ സന്ദേശത്തില്‍ പറഞ്ഞു.
















