Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Health

ലഹരിമരുന്ന് ആസക്തിയ്‌ക്കുള്ള ചികിത്സ വെല്ലുവിളി നിറഞ്ഞത്:  കാരണങ്ങളെക്കുറിച്ചുള്ള കൃത്യമായ സൂചനകള്‍ ഇനിയും ലഭിച്ചിട്ടില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 31, 2025, 06:34 am IST
inHealth

തിരുവനന്തപുരം: ലഹരിമരുന്ന് ആസക്തിയില്‍ നിന്ന് മനുഷ്യരെ മുക്തമാക്കുന്നതിനുള്ള ഫലപ്രദമായ ചികിത്സ ഏറെ വെല്ലുവിളികള്‍ നിറഞ്ഞതാണെന്ന് യുകെയിലെ കേംബ്രിഡ്ജ് സര്‍വകലാശാലയിലെ പ്രൊഫ. ഡേവിഡ് ബെലിന്‍ പറഞ്ഞു. നിയന്ത്രിത ലഹരിമരുന്ന് ഉപയോഗത്തില്‍ നിന്ന് ആസക്തിയിലേക്കെത്താന്‍ മനുഷ്യരെ പ്രേരിപ്പിക്കുന്ന മാനസികവും ജൈവശാസ്ത്രപരവുമായ കാരണങ്ങളെക്കുറിച്ചുള്ള കൃത്യമായ സൂചനകള്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ശാസ്ത്രജ്ഞര്‍ക്ക് ഇനിയും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജി (ബ്രിക്-ആര്‍ജിസിബി) ആതിഥേയത്വം വഹിക്കുന്ന ഇന്ത്യന്‍ അക്കാദമി ഓഫ് ന്യൂറോ സയന്‍സസിന്റെ (ഐഎഎന്‍) കോവളത്ത് നടക്കുന്ന വാര്‍ഷിക യോഗത്തിന്റെ രണ്ടാംദിവസത്തെ പ്ലീനറി സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലഹരിമരുന്ന് വ്യക്തികള്‍ക്കും സമൂഹത്തിനും വലിയ ആപത്താണ്. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് ഇതു കാരണം ജീവന്‍ നഷ്ടമാകുന്നു. ഇതിലൂടെ വന്‍ സാമ്പത്തിക നഷ്ടമാണ് സമൂഹത്തിന് ഉണ്ടാകുന്നത്. ലഹരിമരുന്നിനായുള്ള അന്വേഷണ ശീലത്തിന്റെ തുടര്‍ച്ചയായാണ് അതിനോട് ആസക്തി ഉണ്ടാകുന്നത്. ലഹരിമരുന്നിനോട് തുടക്കത്തില്‍ പ്രതികരിക്കുന്നതില്‍ നിന്ന് വ്യത്യസ്തമായി ഇതിനുള്ള അന്വേഷണ സമയത്ത് തലച്ചോറിലെ ഭാഗങ്ങള്‍ സജീവമാകും.

യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ കൊക്കെയ്ന്‍ ഉപയോഗിക്കുന്ന യുവജനങ്ങളുള്ളത് യുകെയിലാണ്. രാജ്യത്തെ നിയമവിരുദ്ധ ലഹരിമരുന്ന് വിപണിയുടെ വലുപ്പം 9.4 ബില്യണ്‍ പൗണ്ടാണ്.

ലഹരിമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട് എലികളിലും മനുഷ്യരിലും നടത്തിയ ഒരു പരീക്ഷണ പരമ്പരയുടെ അവതരണവും അദ്ദേഹം നടത്തി. ലഹരിമരുന്ന് ഉപയോഗിച്ചു തുടങ്ങുമ്പോള്‍ തലച്ചോറിന്റെ ചില ഭാഗങ്ങള്‍ പ്രചോദിപ്പിക്കപ്പെടുന്നതായി പരീക്ഷണ -നിരീക്ഷണ ഫലങ്ങളുടെ അവതരണത്തിലൂടെ പ്രൊഫ. ഡേവിഡ് ബെലിന്‍ വിശദീകരിച്ചു.

ഭാഷ, ദ്വിഭാഷ, മസ്തിഷ്ക ഗവേഷണം എന്നിവ ഡിമെന്‍ഷ്യയുമായി ബന്ധപ്പെട്ട ശാസ്ത്രീയ ഗവേഷണങ്ങള്‍ക്ക് ഒരു ചട്ടക്കൂട് നല്കുന്നതായി ‘ഭാഷയും സംസ്കാരവും: വൈജ്ഞാനിക പ്രതിരോധശേഷിക്കും ഡിമെന്‍ഷ്യയ്‌ക്കും ഉള്ള പ്രത്യാഘാതങ്ങള്‍’ എന്ന വിഷയത്തില്‍ സംസാരിച്ച ബെംഗളൂര്‍ നിംഹാന്‍സിലെ സുവര്‍ണ അല്ലാഡി പറഞ്ഞു. ഇന്ത്യയിലെ ന്യൂറോബയോളജി, ക്ലിനിക്കല്‍, ഫാര്‍മക്കോളജിക്കല്‍, സാമൂഹിക-സാംസ്കാരിക മേഖലകളില്‍ നിന്നുള്ള ഗവേഷണഫലങ്ങള്‍ സമന്വയിപ്പിക്കുന്നതിലൂടെ നൂതന പ്രതിരോധ, ചികിത്സാ മാനദണ്ഡങ്ങളുടെ വികാസവും പുരോഗതിയും സാധ്യമാകുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

‘അഡോളസെന്‍സ്, ആല്‍ക്കഹോള്‍, മെമ്മറി’ എന്ന വിഷയത്തില്‍ അമേരിക്കയിലെ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ കോളേജ് ഓഫ് മെഡിസിനിലെ രത്ന സിര്‍ക്കര്‍ സംസാരിച്ചു. മദ്യോപയോഗം കാരണമുണ്ടാകുന്ന കൗമാരക്കാരിലെ ഓര്‍മ്മക്കുറവ് തലച്ചോറിലെ പ്രത്യേക ഭാഗങ്ങളിലെ ഘടനാപരവും കോശപരവുമായ മാറ്റങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് അവര്‍ പറഞ്ഞു.

ഒക്ടോബര്‍ 29 മുതല്‍ നവംബര്‍ 1 വരെ നടക്കുന്ന സമ്മേളനത്തില്‍ ഇന്ത്യയിലെയും വിദേശത്തെയും പ്രമുഖ ശാസ്ത്രജ്ഞരും ഗവേഷകരും മേഖലയിലെ വിദഗ്ധരും പങ്കെടുക്കുന്നുണ്ട്. സമ്മേളനത്തോടനുബന്ധിച്ച് നാഡീ സംബന്ധമായ രോഗങ്ങള്‍, മസ്തിഷ്ക വൈകല്യങ്ങള്‍ എന്നിവയിലെ പുതിയ ഗവേഷണങ്ങള്‍, സാങ്കേതിക മുന്നേറ്റങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ചകളും അവതരണങ്ങളും നടക്കും.

Tags: drug addiction
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

കെ.ടി. ജലീല്‍ എറിഞ്ഞ കല്ല്…

Kerala

രാസലഹരി, മയക്കുമരുന്ന് കേരളം നമ്പര്‍ 1; കേന്ദ്ര നര്‍കോട്ടിക് ബ്യൂറോ വെളിപ്പെടുത്തല്‍

പുതിയ വാര്‍ത്തകള്‍

ഭാരതീയ വിചാരകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ പി. പരമേശ്വര്‍ജിയുടെ ജന്മദിനത്തോടനുബന്ധിച്ചുള്ള അനുസ്മരണപ്രഭാഷണം എം.എല്‍. രമേശ് നിര്‍വഹിക്കുന്നു.ആര്‍. സഞ്ജയന്‍, എസ്. രാജന്‍പിള്ള സമീപം

പി. പരമേശ്വരനെ അനുസ്മരിച്ച് വിചാരകേന്ദ്രം

പ്രപഞ്ചാധാര ശക്തിയും അതിന്റെ പരികല്പനയും

20 കാരിയായ എൻജിനീയറിങ് വിദ്യാർഥിനിയെ കീടനാശിനി കുടിപ്പിച്ച് കൊലപ്പെടുത്തി, ആത്മഹത്യാ കുറിപ്പ് നിര്ബന്ധിച്ചെഴുതിപ്പിച്ചു: അധ്യാപകൻ അറസ്റ്റിൽ

ഭാഷാ സൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

മെലിഞ്ഞവരാണോ നിങ്ങൾ, എങ്കിൽ തടി വെക്കാൻ കടലമാവ് കൊണ്ടുള്ള ഈ വിദ്യ ഒന്ന് പരീക്ഷിക്കൂ

ശരീരത്തിലെ രക്തത്തിലെ അളവ് കൂട്ടാനും, ഹിമോഗ്ലോബിന്‍ വര്‍ദ്ധിപ്പിക്കുന്നതിനും…

ബെൽജിയൻ സ്ഥാപനത്തിന്റെ ഫണ്ട് ഉപയോഗിച്ച് നിയമവിരുദ്ധമായി മതപരിവർത്തനം: രാജസ്ഥാനിൽ രണ്ട് കേന്ദ്രങ്ങളിൽ ഇ ഡി റെയ്ഡ്

താലിബാനെ ഭയന്ന് ആൺവേഷം കെട്ടി, നാടുവിട്ടു: ആൺവേഷത്തിൽ പരിശീലനം നേടി മത്സരിച്ചു: അഫ്ഗാൻ വനിതാ സൈക്ലിസ്റ്റിന് ഏഷ്യൻ ഗെയിംസിൽ മെഡൽ

മഞ്ജുവാര്യര്‍ക്ക് പിന്നില്‍ പാറപോലെ ഉറച്ച് ശിവന്‍കുട്ടി

പെന്‍ ആന്‍റ് പാഴ്സല്‍സ്….13 കാരന്റെ കൊറിയര്‍ കമ്പനിക്ക് 100 കോടി വിറ്റുവരവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.