കോട്ടയം: കോട്ടയം പുന്നത്തുറ സര്‍വീസ് സഹകരണ ബാങ്ക് മുന്‍ പ്രസിഡന്റ് ഏറ്റുമാനൂര്‍ മാടപ്പാട് ഇടവൂര്‍ കെ.യു.സോമശേഖരന്‍ നായര്‍ (60) ദല്‍ഹിയില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചു. തിങ്കളാഴ്ച പകല്‍ റോഡില്‍ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന്
റാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വ്യാഴാഴ്ച മരിച്ചു. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കാണിച്ച് ബന്ധുക്കള്‍ ദല്‍ഹി പൊലീസില്‍ പരാതി നല്‍കി. പുന്നത്തുറ ഈസ്റ്റ് ഇടവൂര്‍ പരേതനായ ഉണ്ണികൃഷ്ണ കൈമളുടെ മകനാണ്. ഭാര്യ: ജിജി, മക്കള്‍: അമല്‍ (കാനഡ), അശ്വതി (ടിസിഎസ്, കാക്കനാട്), മരുമകള്‍: ദിവ്യ (കാനഡ). സംസ്‌കാരം ശനിയാഴ്ച
















