തിരുവനന്തപുരം: 2025-26 അധ്യയന വര്‍ഷത്തെ എസ്.എസ്.എല്‍.സി., ടി.എച്ച്.എസ്.എല്‍.സി., എ.എച്ച്.എസ്.എല്‍.സി., എസ്.എസ്.എല്‍.സി. (ഹിയറിംഗ് ഇംപയേര്‍ഡ്), ടി.എച്ച്.എസ്.എല്‍.സി. (ഹിയറിംഗ് ഇംപയേര്‍ഡ്) പരീക്ഷകളുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പരീക്ഷകള്‍ 2026 മാര്‍ച്ച് 5ന് ആരംഭിച്ച് മാര്‍ച്ച് 30ന് അവസാനിക്കും. പരീക്ഷാഫീസ് പിഴ കൂടാതെ 2025 നവംബര്‍ 12 മുതല്‍ 19 വരേയും പിഴയോടുകൂടി 21 മുതല്‍ 26 വരെയും പരീക്ഷാ കേന്ദ്രങ്ങളില്‍ സ്വീകരിക്കും. വിശദ വിവരങ്ങള്‍ക്ക്: https://sslcexam.kerala.gov.in, https://thslcexam.kerala.gov.in, http://ahslcexam.kerala.gov.in, https://pareekshabhavan.kerala.gov.in, http://sslchiexam.kerala.gov.in, http://thslchiexam.kerala.gov.in.
















