തിരുവനന്തപുരം: കേരളത്തിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെയും സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെയും 2025 ലെ എം.ബി.ബി.എസ്./ ബി.ഡി.എസ്. കോഴ്സുകളിലെ സംസ്ഥാന ക്വാട്ടാ സീറ്റുകളിലേക്കുള്ള മൂന്നാംഘട്ട താത്ക്കാലിക അലോട്ട്മെന്റ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. ലിസ്റ്റ് സംബന്ധിച്ച പരാതികളുണ്ടെങ്കില്‍ പ്രവേശന പരീക്ഷാ കമ്മീഷണറുടെ [email protected] ഇമെയില്‍ മുഖാന്തിരം ഒക്ടോബര്‍ 31ന് വൈകുന്നേരം 6 മണിക്കുള്ളില്‍ അറിയിക്കണം. അന്തിമ അലോട്ട്‌മെന്റ് നവംബര്‍ 3ന് പ്രസിദ്ധീകരിക്കും. അന്തിമ അലോട്ട്മെന്റിന്റെ അടിസ്ഥാനത്തില്‍ നവംബര്‍ 8ന് വൈകിട്ട് 4 മണി വരെ വിദ്യാര്‍ത്ഥികള്‍ക്ക് അഡ്മിഷന്‍ നേടാം. വിശദ വിവരങ്ങള്‍ക്ക്: www.cee.kerala.gov.in, 0471 2332120, 2338487.
















