കോട്ടയം: തിരഞ്ഞെടുപ്പു ലക്ഷ്യമിട്ടുള്ള മുഖ്യമന്ത്രിയുടെ ആനുകൂല്യപ്രഖ്യാപനങ്ങള്‍ക്കു തൊട്ടു പിന്നാലെ സംസ്ഥാന സര്‍ക്കാര്‍ വീണ്ടും കടമെടുക്കുന്നു. 2,000 കോടി രൂപയാണ് കടമെടുക്കുക. ഇതിനായുള്ള കടപ്പത്രത്തിന്‌റെ ലേലം നവംബര്‍ 4ന് റിസര്‍വ് ബാങ്കിന്റെ മുംബൈ ഫോര്‍ട്ട് ഓഫീസില്‍ ഇ-കുബേര്‍ സംവിധാനം വഴി നടക്കും. സംസ്ഥാനത്തിന്റെ വികസനപ്രവര്‍ത്തനങ്ങളുടെ ധനശേഖരണാര്‍ത്ഥമാണ് കടമെടുപ്പെന്നാണ് സര്‍ക്കാര്‍ വിശദീകരണം.
സെപ്തബര്‍, ആഗസ്റ്റ്, ജൂലൈ മാസങ്ങളിലും 2000 കോടി വീതം കടമെടുത്തിരുന്നു. നവംബറില്‍ കൂടി കടമെടുക്കുന്നതോടെ നടപ്പ് വര്‍ഷത്തെ കേരളത്തിന്റെ പൊതു കടം 20000 കോടി രൂപയോളമായി വര്‍ദ്ധിക്കും. ഡിസംബര്‍ വരെ 29 529 കോടി രൂപ കടമെടുക്കാനുള്ള അനുമതിയാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. ജൂണില്‍ 5000 കോടി രൂപ വീതവും ഏപ്രില്‍ 2000 കോടി രൂപയും കടമെടുത്തിരുന്നു.
















