ബുസാന്‍: ചൈനീസ് പ്രസിഡന്‌റ് ഷി ജിന്‍പിങ്ങുമായുള്ള കൂടിക്കാഴ്ചയെ ‘വലിയ വിജയം’ എന്ന് വിശേഷിപ്പിച്ച യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, പുതിയ ചര്‍ച്ചകള്‍ക്കായി ഏപ്രിലില്‍ ചൈന സന്ദര്‍ശിക്കുമെന്ന് വ്യക്തമാക്കി. ദക്ഷിണ കൊറിയയില്‍ ഷിയുമായി നടന്ന ഉന്നതതല ഉച്ചകോടിക്ക് ശേഷമാണ് ട്രംപിന്റെ പരാമര്‍ശം. അപൂര്‍വ മൂലകങ്ങള്‍ സംബന്ധിച്ച് ഒരു വര്‍ഷത്തെ കരാറിലും ഫെന്റനൈലുമായി (വേദനസംഹാരി) ബന്ധപ്പെട്ട താരിഫുകള്‍ കുറയ്‌ക്കുന്നതിലും ഇരു നേതാക്കളും ധാരണയിലെത്തി. ടിക് ടോക്കുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ചൈന യുഎസുമായി സഹകരിക്കും. ഏഷ്യ-പസഫിക് സാമ്പത്തിക സഹകരണ ഉച്ചകോടിയുടെ ഭാഗമായാണ് കൂടിക്കാഴ്ച നടന്നത്.
















