സംസ്ഥാനത്തെ സ്വർണവിലയിൽ ഇടിവ് തുടരുന്നു. ഇന്നലെ രാവിലെ നേരിയ വർദ്ധനവുണ്ടായ വില വൈകീട്ടോടെ 600 രൂപ വർദ്ധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് വമ്പൻ ഇടിവ്. 1400 രൂപയാണ് ഒരു പവൻ സ്വർണത്തിന് ഇന്ന് കുറഞ്ഞത്.
ഇതോടെ സ്വർണവില വീണ്ടും 88,000 രൂപയിലെത്തി. 88,360 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന് നൽകേണ്ടത്. ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 11,045 രൂപയാണ് നൽകേണ്ടത്. കഴിഞ്ഞ ഒരാഴ്ചയ്‌ക്കിടെ 3640 രൂപയുടെ കുറവാണ് സ്വർണവിലയിൽ ഉണ്ടായിട്ടുള്ളതെന്നും ശ്രദ്ധേയമാണ്.
പണിക്കൂലി, ജിഎസ്ടി, ഹോള്‍ മാര്‍ക്കിങ് ഫീസ് എന്നിവ കൂടി ചേർത്ത് ഒരു പവന്റെ ആഭരണത്തിന് വൻ വില നൽകേണ്ട സ്ഥിതിയാണ്. സ്വര്‍ണാഭരണത്തിന്റെ കുറഞ്ഞ പണിക്കൂലി 5 ശതമാനമാണ്. ഓരോ ദിവസം കഴിയുന്തോറു സ്വർണവിലയിൽ മാറ്റമുണ്ടോ എന്ന് ഉറ്റ് നോക്കുകയാണ് സാധാരണക്കാർ.















