Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

ആര്‍. ഹരി: അസ്തമിക്കാത്ത ജ്ഞാനസൂര്യന്‍

ആര്‍എസ്എസ് അഖില ഭാരതീയ ബൗദ്ധിക് പ്രമുഖും കിടയറ്റ പണ്ഡിതനും ഗ്രന്ഥകാരനുമായിരുന്ന ആര്‍. ഹരി ലോകത്തോട് വിട പറഞ്ഞിട്ട് രണ്ടുവര്‍ഷം തികഞ്ഞു

മുരളി പാറപ്പുറം by മുരളി പാറപ്പുറം
Oct 30, 2025, 09:46 am IST
in Main Article

രാഷ്‌ട്രീയ സ്വയംസേവക സംഘം എന്ന മഹാ പ്രസ്ഥാനത്തിന്റെ ആശയാദര്‍ശങ്ങള്‍ സമൂഹത്തില്‍ പുലര്‍ന്നു കാണാന്‍ സംഘടനാപരമായും സൈദ്ധാന്തികമായും അനുനിമിഷമെന്നോണം പ്രവര്‍ത്തിച്ച മഹാത്മാവായിരുന്നു ഹരിയേട്ടന്‍ എന്ന ആര്‍. ഹരി. എറണാകുളത്ത് ജനിച്ച് സ്വയംസേവകനും പ്രചാരകനുമാവുകയും, സംഘത്തിന്റെ വിവിധ ചുമതലകള്‍ വഹിച്ച് അഖില ഭാരതീയ ബൗദ്ധിക് പ്രമുഖ് വരെയായ ഹരിയേട്ടന്റെ ജീവിതം അക്ഷരാര്‍ത്ഥത്തില്‍ സംഘത്തിനു സമര്‍പ്പിച്ചതായിരുന്നു. നിരവധി വെല്ലുവിളികള്‍ നേരിട്ടാണല്ലോ കേരളത്തില്‍ രാഷ്‌ട്രീയ സ്വയംസേവക സംഘം വളര്‍ന്നത്. ആശയപരവും സംഘടനാപരവുമായ ഈ വെല്ലുവിളികളെ മുന്‍നിരയില്‍ നിന്ന് നേരിട്ട ഒരാളായിരുന്നു ഹരിയേട്ടന്‍. സംഘപ്രസ്ഥാനത്തിന്റെ ചരിത്രത്തിനൊപ്പം സഞ്ചരിച്ചയാളെന്ന് നിസ്സംശയം പറയാം. സംഘത്തിന്റെ ആശയങ്ങള്‍ ആഴത്തിലും പരപ്പിലും ഉള്‍ക്കൊള്ളുകയും, ആര്‍ക്കും മനസ്സിലാവുന്ന വിധത്തില്‍ പ്രചരിപ്പിക്കുകയും ചെയ്ത ഒരാളായിരുന്നു ഹരിയേട്ടന്‍.

സംഘസാഹിത്യം എന്നു വിശേഷിപ്പിക്കപ്പെടുന്നവയില്‍ ഹരിയേട്ടന്റെ രചനകള്‍ വളരെ വിപുലമാണ്. സംഘത്തിന്റെ ആശയാടിത്തറ ഉറപ്പിക്കുന്നതില്‍ ഈ രചനകള്‍ വളരെ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. എന്തെഴുതിയാലും അത് ആധികാരികമായിരിക്കുക എന്നത് ഹരിയേട്ടന് ലഭിച്ച ഒരു വരപ്രസാദം തന്നെയായിരുന്നു. പറയുന്നതിലെ കൃത്യതയും സൂക്ഷ്മതയും ആര്‍ക്കും നിഷേധിക്കാന്‍ കഴിയുമായിരുന്നില്ല. സംഘത്തിന്റെ ആശയം പരിസ്ഥിതി നിരപേക്ഷമായിരിക്കുമ്പോള്‍ തന്നെ പ്രയോഗതലത്തില്‍ മാറ്റങ്ങളെ ഉള്‍ക്കൊള്ളാനുള്ള കഴിവ് സംഘത്തിനുണ്ടെന്ന നിലപാട് ഹരിയേട്ടന്‍ അടിവരയിട്ട് പറഞ്ഞിട്ടുണ്ട്. യാഥാസ്ഥിതികത്വം ആ മനസ്സിനെ തൊട്ടുതീണ്ടിയിരുന്നില്ല. ഒരിക്കല്‍പോലും മാമൂലുകളുടെ തടവുകാരന്‍ ആയിരുന്നില്ല. ഭാരതത്തിന്റെ പൗരാണിക സംസ്‌കാരത്തില്‍ അഭിമാനിക്കുമ്പോള്‍ തന്നെ പഴയതെല്ലാം നല്ലതും പുതിയത് മോശവും എന്ന വിചാരഗതിയല്ല ഹരിയേട്ടനെ നയിച്ചത്. ഇക്കാര്യത്തില്‍ ‘അച്ഛന്‍ കുത്തിയ കിണറ്റിലെ ഉപ്പുവെള്ളം കുടിക്കാന്‍ മകന്‍ ബാധ്യസ്ഥനാണെന്നു പറയുന്നത് അംഗീകരിക്കാനാവില്ല’എന്ന മൂന്നാം സര്‍സംഘചാലക് ബാളാ സാഹേബ് ദേവറസ്ജിയുടെ ചിന്തകളോട് ഹരിയേട്ടന്‍ ഏറെ അടുത്തുനിന്നു.

വിജ്ഞാനത്തിന്റെ വിവിധ മേഖലകളില്‍ ഹരിയേട്ടന് ഉണ്ടായിരുന്ന പാണ്ഡിത്യം അപാരമായിരുന്നു. സാഹിത്യം, രാഷ്‌ട്രമീമാംസ, ചരിത്രം, സംസ്്കാരം, ഭാഷ, മതം, ആത്മീയത തുടങ്ങിയ വിഷയങ്ങളുടെ മറ്റാരും കടന്നുചെന്നിട്ടില്ലാത്തമേഖലകളില്‍ പ്രവേശിച്ച് വളരെയധികം ഉള്‍ക്കാഴ്ചയോടെ ഹരിയേട്ടന്‍ പറയുകയും എഴുതുകയും ചെയ്തു. ഈ രചനകള്‍ അമൂല്യ നിധികളായി നിലനില്‍ക്കുന്നു.

മലയാളം, സംസ്‌കൃതം, കൊങ്കിണി, ഹിന്ദി, മറാഠി, തമിഴ്, ഇംഗ്ലീഷ്, ഗുജറാത്തി, ബംഗാളി, അസമിയ ഭാഷകളില്‍ ഹരിയേട്ടന് പ്രാവീണ്യം ഉണ്ടായിരുന്നു. ഇത്രയും ഭാഷകള്‍ അറിയാവുന്ന മറ്റൊരു മലയാളി ഉണ്ടെന്ന് തോന്നുന്നില്ല. വിവിധ വിഷയങ്ങളില്‍ അന്‍പതിലേറെ മൗലിക രചനകള്‍ ഹരിയേട്ടന്‍ നടത്തിയിട്ടുണ്ട്. നിരവധി ഗ്രന്ഥങ്ങളുടെ പരിഭാഷകളും നിര്‍വഹിച്ചു. സംഘത്തിന്റെ രണ്ടാം സര്‍സംഘചാലക് ഗുരുജി ഗോള്‍വല്‍ക്കറുടെ സമ്പൂര്‍ണ്ണ കൃതികള്‍ ‘ഗുരുജി സമഗ്ര’ എന്ന പേരില്‍ 12 വാല്യങ്ങളിലായി എഡിറ്റ് ചെയ്തത് ഹരിയേട്ടനായിരുന്നു. മലയാളമടക്കം നിരവധി ഭാരതീയ ഭാഷകളില്‍ ഈ മഹാ ഗ്രന്ഥം പ്രസിദ്ധീകരിക്കുകയുണ്ടായി.

ഏതു വിഷയത്തെക്കുറിച്ചും ആധികാരികമായും യുക്തിഭദ്രമായും സംസാരിക്കുന്ന ആളായിരുന്നു ഹരിയേട്ടന്‍. അതേസമയം നര്‍മ്മബോധം സഹജമായിരുന്നു. പ്രതിപാദിക്കുന്ന വിഷയം ആസ്വാദ്യകരമാക്കാന്‍ ഇതിലൂടെ കഴിഞ്ഞു. ഹരിയേട്ടന്റെ പ്രഭാഷണങ്ങള്‍ ഇതിനു തെളിവായിരുന്നു. ഹരിയേട്ടന്റെ മഹാഭാരത പഠനങ്ങള്‍ മലയാളത്തിനു സമ്മാനിച്ച മൗലികമായ രചനകള്‍ വായനയുടെ പുതിയൊരു വഴിത്താര വെട്ടിത്തുറക്കുകയുണ്ടായി. ‘മഹാഭാരതം പറയപ്പെടാത്ത നേരുകള്‍’ എന്ന രചനയെ തുടര്‍ന്ന് ഒരു ഗ്രന്ഥപരമ്പര തന്നെ ഉണ്ടായി. മഹാഭാരതത്തിലെ ശ്രീകൃഷ്ണന്‍, ഭീഷ്മര്‍, കര്‍ണന്‍, യുധിഷ്ഠിരന്‍, നാരദന്‍, വിദുരര്‍, ദ്രൗപദി എന്നിവരെ കുറിച്ചുള്ള ഹരിയേട്ടന്റെ പുസ്തകങ്ങള്‍ പ്രബലമായ പല ധാരണകളെയും തിരുത്തിക്കുറിക്കുന്നതാണ്. വ്യാസഭാരതം മൂലഗ്രന്ഥം വായിക്കാതെ മറ്റുപലരും നടത്തിയിട്ടുള്ള വ്യാഖ്യാനങ്ങളുടെ അപര്യാപ്തത സഹൃദയരെ ബോധ്യപ്പെടുത്തുന്നതാണ് ഹരിയേട്ടന്റെ മഹാഭാരത പഠനങ്ങള്‍. ‘കാലം കടന്നുപോകെ വ്യാസന്‍ പറഞ്ഞ സംഭവങ്ങളില്‍ വന്ന വ്യതിയാനം ചൂണ്ടിക്കാട്ടുക മാത്രമാണ് ഞാന്‍ ചെയ്യുന്നത്. വ്യാസന്റെ വരികള്‍ക്ക് അപ്പുറമോ വരികള്‍ക്കിടയിലോ കണ്ണുനീട്ടുന്നതിനു പകരം വരികള്‍ക്കുള്ളില്‍ നട്ടുനിര്‍ത്താനാണ് ശ്രമിച്ചത്. അതുവഴി സംഭവങ്ങള്‍ നടന്നപാടെ വായനക്കാര്‍ക്ക് മനസ്സിലാക്കാന്‍ കഴിയുമല്ലോ.’ ഇതായിരുന്നു ഹരിയേട്ടന്റെ കാഴ്ചപ്പാട്. ഇതനു
സരിച്ചായിരുന്നു രചനാരീതിയും. ഇതിഹാസത്തിന്റെ ദുര്‍വ്യാഖ്യാനങ്ങളെയും ദുരാഖ്യാനങ്ങളെയും നിരാകരിക്കുകയാണ് ഹരിയേട്ടന്‍ ചെയ്തത്. ഹരിയേട്ടന്റെ മഹാഭാരത രചനകള്‍ സമാഹരിച്ച് ഒരൊറ്റ ഗ്രന്ഥമായി പ്രസിദ്ധീകരിച്ചാല്‍ മലയാള സാഹിത്യത്തിലെ മറ്റൊരു നാഴികക്കല്ലായി അത് മാറും. ആദികാവ്യമായ രാമായണത്തിന്റെ യഥാര്‍ത്ഥ ഉള്ളടക്കം എന്താണെന്ന് വ്യക്തമാക്കുന്ന രചനയും ഹരിയേട്ടന്‍ നടത്തിയിട്ടുണ്ട്. ‘ഭഗവദ്ഗീതാ നിഘണ്ടു’ ഹരിയേട്ടന്റെ പാണ്ഡിത്യത്തെ വെളിപ്പെടുത്തുന്ന മറ്റൊരു രചനയാണ്.

സംഘാടകന്‍, പൊതുപ്രവര്‍ത്തകന്‍, പ്രഭാഷകന്‍, എഴുത്തുകാരന്‍, ഗ്രന്ഥകാരന്‍ എന്നീ നിലകളിലൊക്കെ ഹരിയേട്ടന്‍ വ്യക്തിമുദ്ര പതിപ്പിച്ചു. നീണ്ട എട്ട് പതിറ്റാണ്ടു കാലം സംഘത്തിനും സമൂഹത്തിനും വേണ്ടി ജീവിച്ചു. അവിശ്രമം സജീവമായി പ്രവര്‍ത്തിച്ചു. സംഘടനാപരമായ ഉത്തരവാദിത്വങ്ങള്‍, അത് ദേശീയതലത്തിലായാലും രാജ്യാന്തരതലത്തിലായാലും സ്തുത്യര്‍ഹമായി നിര്‍വഹിച്ചു. സംഘത്തിന്റെ അഖില ഭാരതീയ തലത്തിലെ ചുമതലകള്‍ വഹിച്ച ശേഷം ഒരു പതിറ്റാണ്ട് കാലം ഏഷ്യ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളിലെ ഹിന്ദു സ്വയംസേവക സംഘത്തിന്റെ മാര്‍ഗ്ഗദര്‍ശിയായും ഹരിയേട്ടന്‍ പ്രവര്‍ത്തിച്ചിരുന്നു. സംഘദൗത്യം ഏറ്റെടുത്ത് ഇരുപതോളം രാജ്യങ്ങള്‍ സന്ദര്‍ശിക്കുകയും ചെയ്തു.

പതിമൂന്നാം വയസ്സിലാണ് ഹരിയേട്ടന്‍ സ്വയംസേവകനാകുന്നത്. സംഘത്തോടൊപ്പം വളരുകയും സംഘത്തെ വളര്‍ത്തുകയും ചെയ്ത ഈ പ്രതിഭാശാലിയുടെ സംഭാവനകളെ ഒരിക്കലും മറക്കാനാവില്ല. സംഘഗംഗയില്‍ അലിഞ്ഞു ചേരുകയും, സംഘത്തിന്റെ സംഘടനാ തത്ത്വങ്ങളെക്കുറിച്ചും ആദര്‍ശനിഷ്ഠയെ കുറിച്ചും ഉത്തമ ബോധ്യമുള്ള കാര്യങ്ങള്‍ ഉറക്കെ പറയുകയും ചെയ്തയാളായിരുന്നു. സംഘപ്രസ്ഥാനം ഈ ജ്ഞാനസൂര്യനോട് ഏറെ കടപ്പെട്ടിരിക്കുന്നു. സംഘചക്രവാളത്തിലെ അസ്തമിക്കാത്ത ജ്ഞാനസൂര്യന്‍.

 

Tags: RSSR Hari#Rangahari
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആർ എസ് എസിനെ നിരോധിക്കണമെന്ന റിപ്പോർട്ട് മോദി എന്നേ തള്ളിക്കളഞ്ഞു ; ഇന്ത്യയെ തകർക്കാൻ വിദേശശക്തികളെ പോലും കൂട്ടുപിടിക്കുന്ന പാർട്ടിയാണ് കോൺഗ്രസ്

India

ഹിന്ദുക്കൾക്കൊപ്പം നിൽക്കുന്നു ; ആർഎസ്എസിനെ നിരോധിക്കണമെന്ന് ട്രമ്പിനോട് ആവശ്യപ്പെട്ട് ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡം ; ആഹ്ലാദിച്ച് ഇടത് -ജിഹാദികൾ

India

സംഘവികാസം എന്നാല്‍ ദേശീയ ആശയങ്ങളുടെ വ്യാപനം: ദത്താത്രേയ ഹൊസബാളെ

India

സന്ത് രവിദാസിന്റെ ജീവിതം ഭിന്നതകള്‍ മറികടന്ന ഏകതയുടെ മന്ത്രം: സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ

Kerala

10 കോടിയിലേറെ വീടുകളിൽ സംഘശതാബ്ദി സമ്പർക്കമെത്തി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

എൽപിജി വിതരണത്തിലെ തടസങ്ങൾ പരിഹരിക്കും , ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ സുരക്ഷയും ഉറപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം

വീട്ടില്‍ കയറി വയോധികയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമം: അയല്‍വാസി 55 കാരന്‍ അറസ്റ്റില്‍

അമിത് ഷായുടെ നക്സൽ മുക്ത ഭാരതമെന്ന സ്വപ്നം യഥാർത്ഥ്യത്തിലേക്ക് : മഹാരാഷ്‌ട്രയിലെ ഗഡ്ചിരോളിയിൽ 11 നക്സലുകൾ കീഴടങ്ങി 

വന്ദേഭാരതിന് കല്ലെറിഞ്ഞത് പ്രണയ നൈരാശ്യം മൂലം, 18 കാരന്‍ പിയിയില്‍

ചൈനയിലെ ഇന്ത്യയുടെ അംബാസഡറായി വിക്രം കെ ദൊരസ്വാമിയെ നിയമിച്ചു : ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തും

യോഗി സർക്കാർ എൽപിജി കരിഞ്ചന്തയ്‌ക്കെതിരെ കർശന നടപടി സ്വീകരിച്ചു ; 5,800-ലധികം റെയ്ഡുകളിലായി 11 പേർ അറസ്റ്റിലായി

ഏറ്റുമാനൂരില്‍ ആതിര ഡി. നായര്‍ ട്വന്റി 20 സ്ഥാനാര്‍ത്ഥി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.