ബെംഗളൂരു: ചില പ്രത്യേക സാഹചര്യങ്ങളിലൊഴികെ, പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിനു ശേഷം സൗഹൃദ ബന്ധം തകരുമ്പോള്‍ അത് ബലാത്സംഗ കുറ്റകൃത്യമാക്കാന്‍ കഴിയില്ലെന്ന് കര്‍ണാടക ഹൈക്കോടതി. ബെംഗളൂരു സ്വദേശിക്കെതിരെ മുന്‍കാമുകി നല്‍കിയ ബലാത്സംഗക്കേസ് റദ്ദാക്കിക്കൊണ്ട് ജസ്റ്റിസ് എം നാഗപ്രസന്നയുടെ നിരീക്ഷണം.
ഒരു ഡേറ്റിംഗ് ആപ്പ് വഴി കണ്ടുമുട്ടുകയും വര്‍ഷങ്ങളായി ബന്ധം പുലര്‍ത്തുകയും ചെയ്ത യുവതീയുവാക്കള്‍ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ബെംഗളൂരുവിലെ ഒരു ഹോട്ടലില്‍ വെച്ച് പരസ്പരം കണ്ടുമുട്ടുകയും ശാരീരിക ബന്ധം പുലര്‍ത്തുകയും ചെയ്തു. എന്നാല്‍ സൗഹൃദബന്ധം തകര്‍ന്നപ്പോള്‍ ബലാത്സംഗം ചെയ്തതായി ആരോപിച്ച് യുവതി പരാതി നല്‍കുകയായിരുന്നു.
















