കോഴിക്കോട്: താമരശ്ശേരിയിലെ അറവുമാലിന്യ സംസ്‌കരണ കേന്ദ്രമായ ഫ്രഷ് കട്ടിനെതിരായ സമരവുമായി ബന്ധപ്പെട്ട ആക്രമണ കേസിൽ എസ് ഡിപിഐയുടെ പ്രാദേശിക നേതാവ് കസ്റ്റഡിയിൽ. കൂടത്തായി സ്വദേശി അമ്പാടൻ അൻസാർ ആണ് പിടിയിലായത്.
പൊലീസുകാരെ വരെ ആക്രമിക്കപ്പെട്ട സംഭവത്തില്‍, അക്രമത്തിന്റെ രീതി ഭയാനകമായിരുന്നു. ആക്രമിക്കാന്‍ പഠിച്ചവരാണ് പൊലീസുകാരെ ആക്രമിച്ചവരെന്നും പരാതി ഉയര്‍ന്നിരുന്നു. പലരും മുഖം മൂടിയിട്ടാണ് ആക്രമണരംഗത്ത് ആക്ഷന്‍ നടത്തിയത്. മുഖംമൂടി ധരിച്ച് കയ്യില്‍ പെട്രോളുമായി അവിടെ എത്തിയവര്‍ ആ പ്രദേശത്തെ സമരക്കാരല്ലെന്നും പുറത്തുനിന്നും നുഴഞ്ഞു കയറിയവര്‍ ആണെന്നും നേരത്തെ മുതലേ ആരോപണമുണ്ട്. പ്ലാന്‍റിനുള്ളിലും പുറത്തുമുള്ള വാഹനങ്ങല്‍ കത്തിച്ചതും ദുരൂഹമാണ്. ഇത്ര തീവ്രമായ പ്രതികരണം ഒരിയ്‌ക്കലും പ്രാദേശിക സമരക്കാരുടെ ഭാഗത്ത് നിന്നുണ്ടാവാന്‍ വഴിയില്ല. ഇതോടെ കേന്ദ്ര ഏജന്‍സികളും ഫ്രഷ് കട്ട് അറവുമാലിന്യ സംസ്കരണ കേന്ദ്രത്തിലെ അക്രമത്തെക്കുറിച്ച് വിവരം തേടി വരികയാണെന്നറിയുന്നു.
കൂടത്തായിയിലെ വീട്ടിൽ നിന്നുമാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. സംഭവത്തില്‍ 351 പേർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഒന്നാം പ്രതി ഡിവൈഎഫ്ഐ നേതാവ് മെഹ്‌റൂഫ് അടക്കമുള്ള പ്രധാന പ്രതികൾ ആരും പിടിയിലായിട്ടില്ല.
അതിനിടെ, കട്ടിപ്പാറ ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്കരണ കേന്ദ്രവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനായി കോഴിക്കോട് ജില്ലാ കളക്ടര്‍ വിളിച്ചു ചേര്‍ത്ത സര്‍വ്വകക്ഷി യോഗം തുടങ്ങി. ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗിന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ രാഷ്‌ട്രീയ പാര്‍ട്ടി പ്രതിനിധികൾ ജനപ്രതിനിധികള്‍, പൊലീസ്, റവന്യു ഉദ്യോഗസ്ഥര്‍ തുടങ്ങിയവരാണ് പങ്കെടുക്കുന്നത്.
















