തൃശൂര്‍: മണ്ണൂത്തി വെറ്ററിനറി സര്‍വകലാശാലയുടെ പന്നി ഫാമില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു. ഫാമിലെ മുപ്പതോളം പന്നികള്‍ക്ക് രോഗബാധയുണ്ടെന്നാണ് അറിയുന്നത്.
ബാംഗളൂരുവിലെ എസ്ആര്‍ഡിഡി ലാബില്‍ പരിശോധിച്ചപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്. രോഗം പകരാനുള്ള സാധ്യത നിലവിലുണ്ട്.
വെറ്ററിനറി സര്‍വകലാശാലയുടെ പന്നി ഫാമിലെ രോഗം ബാധിച്ച പന്നികളെ കൊന്നൊടുക്കും.
ഈ ഫാമില്‍ നിന്നും ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള ഫാമുകളിലെ പന്നികളെ കൊന്നൊടുക്കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്.
















