വയനാട് : കോളേജില്‍ നിന്ന് ഹോസ്റ്റലിലേക്ക് പോയ വിദ്യാര്‍ത്ഥിനി വഴിയില്‍ കുഴഞ്ഞ് വീണുമരിച്ചു. പുല്‍പ്പള്ളി പഴശി രാജാ കോളേജിലെ എം എസ് സി മൈക്രോ ബയോളജി വിദ്യാര്‍ത്ഥിനി ഹസ്‌നീന ഇല്യാസാണ് (23) മരിച്ചത്.
വണ്ടൂര്‍ സ്വദേശിനിയാണ് യുവതി. ചൊവ്വാഴ്ച വൈകിട്ട് കോളേജ് വിട്ട് ഹോസ്റ്റലിലേക്ക് പോകും വഴി കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ ശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.മൃതദേഹം മോര്‍ച്ചറിയില്‍.
















