തിരുവനന്തപുരം: സംസ്ഥാന ഡീലിമിറ്റേഷന്‍ കമ്മീഷന്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ വാര്‍ഡുകളുടെ വിഭജനം സംബന്ധിച്ച പ്രവര്‍ത്തനറിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാരിന് കൈമാറി. തിരുവനന്തപുരം മാസ്‌ക്കറ്റ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ഡീലിമിറ്റേഷന്‍ കമ്മീഷന്‍ ചെയര്‍മാനായ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ. ഷാജഹാന്‍ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിന് റിപ്പോര്‍ട്ട് കൈമാറി.
ഡീലിമിറ്റേഷന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലുള്ള ശുപാര്‍ശകള്‍ സര്‍ക്കാര്‍ അതീവ ഗൗരവത്തില്‍ തന്നെ പരിഗണിക്കുമെന്ന് റിപ്പോര്‍ട്ട് ഏറ്റുവാങ്ങിക്കൊണ്ട് ചീഫ് സെക്രട്ടറി പറഞ്ഞു. ഡീലിമിറ്റേഷന്‍ കമ്മീഷന്‍ ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ വികസിപ്പിച്ച ക്വ്യൂഫീല്‍ഡ് ആപ്പിലൂടെ തയ്യാറാക്കിയ തദ്ദേശസ്ഥാപനങ്ങളുടെ ഡിജിറ്റല്‍ ഭൂപടം സര്‍ക്കാര്‍ വകുപ്പുകളുടെ വിവിധ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പര്യാപ്തമാണെന്ന് ഡീലിമിറ്റേഷന്‍ കമ്മീഷന്‍ ചെയര്‍മാന്‍ പറഞ്ഞു.
















