കൊച്ചി: സെഷന്‍സ് കോടതിയെ സമീപിക്കാതെ നേരിട്ട് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കാന്‍ ഹൈക്കോടതി വിസമ്മതിച്ചു. മുഹമ്മദ് റാസല്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ നിരീക്ഷണം ഉദ്ധരിച്ചുകൊണ്ട് ജസ്റ്റിസ് കെ ബാബു ജാമ്യഹര്‍ജി തള്ളിയത്. എന്നാല്‍ സെഷന്‍സ് കോടതിയെ സമീപിക്കാന്‍ സൗകര്യമൊരുക്കുന്നതിനായി രണ്ടാഴ്ചത്തേക്ക് അറസ്റ്റ് ഒഴിവാക്കാന്‍ പൊലീസിന് ഹൈക്കോടതി നിര്‍ദേശം നല്‍കി.
മുന്‍കൂര്‍ ജാമ്യം നല്‍കുന്നതിന് സെഷന്‍സ് കോടതിക്കും ഹൈക്കോടതിക്കും ഒരേസമയം അധികാരം നല്‍കിയിട്ടുണ്ടെങ്കിലും, ബിഎന്‍എസ്എസ് സെക്ഷന്‍ 482 പ്രകാരം പരിഹാരം തേടുന്നവര്‍ നേരിട്ട് ഹൈക്കോടതിയെ സമീപിക്കുന്നത് പ്രോത്സാഹിപ്പിക്കരുതെന്ന് സുപ്രീം കോടതി വിധിച്ചിരുന്നു .
















