തിരുവനന്തപുരം: ആരോഗ്യ വകുപ്പ് ഡയറക്ടറുടെയും കേരള മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടെയും കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളിലെ ഡിപ്ലോമ ഇന്‍ ജനറല്‍ നഴ്സിംഗ് ആന്റ് മിഡ്വൈഫറി കോഴ്സിനും ആരോഗ്യ വകുപ്പ് ഡയറക്ടറുടെ കിഴില്‍ പ്രവര്‍ത്തിക്കുന്ന നഴ്സിംഗ് സ്ഥാപനങ്ങളിലെ ഓക്സിലറി നഴ്സിംഗ് ആന്റ് മിഡ്വൈഫറി കോഴ്സിനും ഒഴിവുള്ള സീറ്റുകള്‍ നികത്തുന്നതിനുള്ള സ്പോട്ട് അലോട്ട്മെന്റ് എല്‍.ബി.എസ്സ് ജില്ലാ ഫെസിലിറ്റേഷന്‍ സെന്ററുകളില്‍ ഒക്ടോബര്‍ 29 ന് നടത്തും. വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട അപേക്ഷകര്‍ക്ക് രാവിലെ 11 നകം ഏതെങ്കിലും എല്‍.ബി.എസ്സ് ജില്ലാ ഫെസിലിറ്റേഷന്‍ സെന്ററുകളില്‍ നേരിട്ട് ഹാജരായി സ്പോട്ട് അലോട്ട്മെന്റില്‍ പങ്കെടുക്കാം. നേരിട്ട് ഹാജരാകാന്‍ കഴിയാത്തവര്‍ക്ക് വെബ്സൈറ്റില്‍ കൊടുത്തിട്ടുള്ള Authorisation form മുഖേന പങ്കെടുക്കാവുന്നതാണ്. അലോട്ട്മെന്റ് ലഭിക്കുന്ന പക്ഷം അപ്പോള്‍ തന്നെ ടോക്കണ്‍ ഫീസ് ഒടുക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 04712560361, 362, 363, 364.
















