Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

52.68 കോടി രൂപ അനുവദിച്ചത് കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രാലയം; കേരള കേന്ദ്ര സര്‍വകലാശാലയില്‍ പുതിയ അക്കാദമിക് ബ്ലോക്ക് നിര്‍മിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 28, 2025, 10:24 am IST
in Kerala

കാസര്‍കോട്: കേരള കേന്ദ്ര സര്‍വകലാശാലയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് കരുത്തേകി പുതിയ അക്കാദമിക് ബ്ലോക്കിന് 30ന് കേന്ദ്ര ന്യൂനപക്ഷകാര്യ സഹമന്ത്രി ജോര്‍ജ് കുര്യന്‍ തറക്കല്ലിടും. കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയം പ്രധാനമന്ത്രി ജന്‍ വികാസ് കാര്യക്രം (പിഎംജെവികെ) പദ്ധതിയില്‍ ഉള്‍പ്പെടുത്തി 52.68 കോടി രൂപയാണ് പുതിയ അക്കാദമിക് ബ്ലോക്ക് നിര്‍മാണത്തിന് അനുവദിച്ചതെന്ന് രജിസ്ട്രാര്‍ ഇന്‍ ചാര്‍ജ് ഡോ. ആര്‍. ജയപ്രകാശ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

രാവിലെ 10ന് പെരിയ ക്യാമ്പസില്‍ നടക്കുന്ന പരിപാടിയില്‍ വിസി പ്രൊഫ. സിദ്ദു പി. അല്‍ഗുര്‍ അധ്യക്ഷനാകും. കാസര്‍കോട് എംപി രാജ്മോഹന്‍ ഉണ്ണിത്താന്‍, ഉദുമ എംഎല്‍എ സി.എച്ച്. കുഞ്ഞമ്പു, രജിസ്ട്രാര്‍ ഇന്‍ചാര്‍ജ് ഡോ. ആര്‍. ജയപ്രകാശ്, സ്‌കൂള്‍ ഓഫ് ബിസിനസ് സ്റ്റഡീസ് ഡീന്‍ പ്രൊഫ. സജി ടി.ജി. എന്നിവര്‍ സംസാരിക്കും.

ബിസിനസ് സ്റ്റഡീസ് സ്‌കൂളിന് കീഴിലുള്ള മാനേജ്മെന്റ് സ്റ്റഡീസ്, ടൂറിസം സ്റ്റഡീസ്, കൊമേഴ്സ് ആന്റ് ഇന്റര്‍നാഷണല്‍ ബിസിനസ് എന്നീ പഠന വിഭാഗങ്ങള്‍ക്കായാണ് നാല് നിലകളിലുള്ള കെട്ടിടം ഒരുങ്ങുന്നത്. 7500 സ്‌ക്വയര്‍ മീറ്ററില്‍ കേരളീയ മാതൃകയില്‍ നിര്‍മിക്കുന്ന കെട്ടിടത്തില്‍ 25 സ്മാര്‍ട്ട് ക്ലാസ് മുറികള്‍, ഡിപ്പാര്‍ട്ട്മെന്റല്‍ ലൈബ്രറികള്‍, കമ്പ്യൂട്ടര്‍ ലാബുകള്‍, ഓഫീസ് മുറികള്‍ എന്നിവയുണ്ടാകും. 50 കിലോവാട്ട് സോളാര്‍ പവര്‍ പ്ലാന്റ്, 1 ലക്ഷം ലിറ്ററിന്റെ മഴവെള്ള സംഭരണി, 500 പേരെ ഉള്‍ക്കൊള്ളുന്ന സെമിനാര്‍ ഹാള്‍ തുടങ്ങിയ പ്രത്യേകതയുമുണ്ട്.

വിദ്യാഭ്യാസ മന്ത്രാലയമല്ലാതെ മറ്റൊരു മന്ത്രാലയത്തില്‍ നിന്ന് കേരള കേന്ദ്രസര്‍വകലാശാലക്ക് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന തുകയാണിത്. 2019-2020 വര്‍ഷത്തില്‍ ഹോസ്റ്റല്‍ നിര്‍മാണത്തിന് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയം തുക അനുവദിച്ചിരുന്നു. പെണ്‍കുട്ടികളുടെ ഹോസ്റ്റലിന് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയം 19.13 കോടിയും ആണ്‍കുട്ടികളുടെ ഹോസ്റ്റലിന് കേന്ദ്ര ന്യൂനപക്ഷ, സാമൂഹ്യനീതി മന്ത്രലായങ്ങള്‍ ഒരുമിച്ച് 22.26 കോടി രൂപയും നല്‍കി. 2023 ജൂണില്‍ അന്നത്തെ ന്യൂനപക്ഷക്ഷേമ സഹമന്ത്രി ജോണ്‍ ബര്‍ല ഹോസ്റ്റലുകള്‍ ഉദ്ഘാടനം ചെയ്തു.

നിലവില്‍ 26 പഠന വകുപ്പുകള്‍ക്കായി 12 അക്കാദമിക് ബ്ലോക്കുകള്‍ പെരിയ ക്യാമ്പസിലുണ്ട്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി പത്ത് ഹോസ്റ്റലുകളും പ്രവര്‍ത്തിക്കുന്നുണ്ട്. ലൈബ്രറിക്ക് സ്വന്തം കെട്ടിടവും ഒരുങ്ങി. ഭരണനിര്‍വ്വഹണ ആസ്ഥാന മന്ദിരം അടുത്തിടെ ഉദ്ഘാടനം ചെയ്യപ്പെട്ടു. ആരോഗ്യ കേന്ദ്രം, അതിഥി മന്ദിരം, അധ്യാപക ക്വാര്‍ട്ടേഴ്സുകള്‍, ഹോസ്റ്റലുകള്‍ക്ക് പൊതു ഭക്ഷണശാല എന്നിവയും യാഥാര്‍ത്ഥ്യമായി. പുതിയ ദേശീയ വിദ്യാഭ്യാസ നയം അനുസരിച്ച് ഈ അധ്യയന വര്‍ഷം മുതല്‍ മൂന്ന് 4 വര്‍ഷ ബിരുദ പ്രോഗ്രാമുകള്‍ സര്‍വകലാശാല ആരംഭിച്ചു. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ പ്രോഗ്രാമുകള്‍ ആരംഭിക്കും. ഡോ. ആര്‍. ജയപ്രകാശ്, ഫിനാന്‍സ് ഓഫീസര്‍ ഇന്‍ ചാര്‍ജ് പ്രൊഫ. രാജേന്ദ്ര പിലാങ്കട്ട, പിആര്‍ഒ കെ. സുജിത് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Tags: Union Minister George KurienCentral University of KeralaUnion Ministry of Minority Affairs
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കൊച്ചിയില്‍ ഫിഷറീസ് ആന്‍ഡ് അക്വാകള്‍ച്ചര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് ഫണ്ട് സംബന്ധിച്ച അവലോകന യോഗവും ശില്‍പശാലയും കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

സംസ്ഥാനത്ത് കള്‍ച്ചര്‍ മത്സ്യബന്ധനവും മത്സ്യകൃഷിയും ശക്തിപ്പെടുത്തണം: കേന്ദ്രമന്ത്രി

തിരുവനന്തപുരം നഗരസഭയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വികസന സെമിനാര്‍ കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍ ഉദ്ഘാടനം ചെയ്യുന്നു. പാപ്പനംകോട് സജി, ഡോ. കായംകുളം യൂനുസ്, കരമന അജിത്, മേയര്‍ അഡ്വ. വി.വി. രാജേഷ്, കൊല്ലം തുളസി, പാറ്റൂര്‍ രാധാകൃഷ്ണന്‍, വി. സത്യവതി, എസ്.പി. ദീപക്, പി. അശോക്കുമാര്‍, മേരി പുഷ്പം, ബിന്നി തുടങ്ങിയവര്‍ സമീപം
Kerala

തിരുവനന്തപുരത്ത് ഫാര്‍മസ്യൂട്ടിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കും: കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍

റബര്‍ ബോര്‍ഡിന് കീഴില്‍ കോട്ടയത്ത് പ്രവര്‍ത്തിക്കുന്ന നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബര്‍ ട്രെയിനിങ്ങിന്റെ രജത ജൂബിലി ആഘോഷങ്ങള്‍ കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

റബര്‍ മേഖലയുടെ വിജയം കര്‍ഷകരുടേത്: കേന്ദ്രമന്ത്രി

India

നാഷണല്‍ ഫിഷറീസ് ഡെവലപ്മെന്റ് ബോര്‍ഡ് കേന്ദ്രം തിരുവനന്തപുരത്ത് ; നേട്ടത്തിന് പിന്നില്‍ കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്റെ പരിശ്രമം

Career

കേരള കേന്ദ്ര സര്‍വകലാശാല: ലൈഫ് സ്‌കില്‍സ് എജ്യൂക്കേഷനില്‍ പിജി ഡിപ്ലോമ; ഡിസംബര്‍ ഒന്ന് വരെ അപേക്ഷിക്കാം

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് വീണ്ടും മരണാന്തര അവയവദാനം; ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലേക്ക്

ഉദുമയിൽ പോളിങ് ബൂത്തിൽ ഒളികാമറയുള്ള കണ്ണടയുമായെത്തിയ യുഡിഎഫ് ചീഫ് ഏജന്റ് പിടിയിൽ

അയുത ചണ്ഡികാ മഹായാഗം; ഭക്തജന സമുദ്രമായി മഞ്ചേരി

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.