Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

ചെമ്മീന്‍ മുതല്‍ സോഫ്റ്റ്വെയര്‍ വരെ ഭാരതത്തിനായി തുറക്കുന്ന ലോകവിപണി

പീയൂഷ് ഗോയല്‍ by പീയൂഷ് ഗോയല്‍
Oct 28, 2025, 09:26 am IST
in Main Article

100,000 ഡോളറിലധികം പ്രതിശീര്‍ഷ വരുമാനമുള്ള സമ്പന്ന യൂറോപ്യന്‍ രാജ്യങ്ങളുമായി നൂതനമായ വ്യാപാര കരാറില്‍ ഒപ്പുവെച്ചുകൊണ്ട് അഭിവൃദ്ധിയിലേക്കുള്ള കവാടം തുറന്നിരിക്കുകയാണ് ഭാരതം. ഇത് ഭാരത കര്‍ഷകര്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്കും (എംഎസ്എംഇ) ലാഭകരമായ വിപണി തുറന്നു നല്‍കും.

യൂറോപ്യന്‍ ഫ്രീ ട്രേഡ് അസോസിയേഷനുമായുള്ള –സ്വിറ്റ്‌സര്‍ലന്‍ഡ്, നോര്‍വേ, ഐസ്ലാന്‍ഡ്, ലിച്ചെന്‍സ്‌റ്റൈന്‍ – വ്യാപാര, സാമ്പത്തിക പങ്കാളിത്ത കരാര്‍ (ടിഇപിഎ) ഒക്ടോബര്‍ ഒന്നിനാണ് പ്രാബല്യത്തില്‍ വന്നത്. വരുന്ന 15 വര്‍ഷത്തിനുള്ളില്‍ 100 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം ഇഎഫ്ടിഎ രാജ്യങ്ങള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. ആഗോളതലത്തിലെ ഏതൊരു വ്യാപാര കരാര്‍ പരിഗണിച്ചാലും ഇത്തരമൊരു പ്രതിബദ്ധത ആദ്യമാണ്. ഇഎഫ്ടിഎ രാജ്യങ്ങളിലെ സര്‍ക്കാരുകള്‍ ഭാരതത്തില്‍ നിക്ഷേപം നടത്തുകയും കുറഞ്ഞത് പത്ത് ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും പ്രധാനമന്ത്രി മോദിയുടെ ‘മെയ്‌ക്ക് ഇന്‍ ഇന്ത്യ’ ദൗത്യത്തിന് ഊര്‍ജ്ജം പകരുകയും ചെയ്യും.

വികസിത ഭാരതം ലക്ഷ്യമിട്ടുള്ള വ്യാപാര തന്ത്രം

മുന്‍കാലങ്ങളിലെ നിസംഗത മാറ്റിവെച്ച്, നമ്മുടെ ഉത്പന്നങ്ങളെയും സേവനങ്ങളെയും സമ്പന്ന, വികസിത വിപണികളിലേക്ക് എത്തിക്കുന്നതിനുള്ള സ്വതന്ത്ര വ്യാപാര കരാറുകള്‍ക്ക് (എഫ്ടിഎ) മോദി സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നു. ഈ കരാറുകള്‍ പുതിയ വാതായനങ്ങള്‍ തുറക്കുക മാത്രമല്ല, നമ്മുടെ വ്യവസായങ്ങളെ ഉത്തേജിപ്പിക്കുകയും, മത്സരശേഷിയും ഗുണനിലവാരവും മെച്ചപ്പെടുത്തുകയും ചെയ്യുന്നു. 2025 ജൂലൈയില്‍, ഭാരതം യുകെയുമായി നിര്‍ണായകമായ ഒരു വ്യാപാര കരാര്‍ ഒപ്പുവച്ചു. യൂറോപ്യന്‍ യൂണിയനുമായുള്ള ചര്‍ച്ചകളും പുരോഗതി പ്രാപിക്കുന്നു. നേരത്തെ, പ്രധാനമന്ത്രി മോദി മുന്‍കൈയെടുത്ത് ഓസ്ട്രേലിയയുമായും യുഎഇയുമായും ഗുണപ്രദമായ ഉഭയകക്ഷി കരാറുകള്‍ക്ക് രൂപം നല്‍കിയിരുന്നു.

കടുത്ത മത്സരങ്ങളെ അതിജീവിച്ച് അഭിവൃദ്ധി പ്രാപിക്കുന്നതിനോടൊപ്പം, ആഗോള വ്യവസായ മേഖലയെ വരുതിയിലാക്കാമെന്ന ആത്മവിശ്വാസത്തോടെ ഭാരതം ഇന്ന് തലയുയര്‍ത്തി നില്‍ക്കുന്നു. നമ്മുടെ വിപണികളിലേക്ക് പ്രവേശനം ലഭിക്കുകയും സ്വന്തം വാതിലുകള്‍ നമുക്കായി തുറക്കാതിരിക്കുകയും ചെയ്ത സമ്പദ്വ്യവസ്ഥകളുമായി യുപിഎ ഭരണ കാലത്തുണ്ടാക്കിയ തട്ടിക്കൂട്ടിയ കരാറുകളില്‍ നിന്ന് വ്യത്യസ്തമായി, സമഗ്രമായ കൂടിയാലോചനകളിലൂടെയാണ് സ്വതന്ത്ര വ്യാപാര കരാറുകള്‍ മോദി സര്‍ക്കാര്‍ രൂപപ്പെടുത്തിയത്.

ഭാരതം ആകര്‍ഷകം

ഈ പരിവര്‍ത്തനത്തിന് 11 വര്‍ഷത്തെ പഴക്കമുണ്ട്. ‘അഞ്ച് ദുര്‍ബലമായ’ സമ്പദ്വ്യവസ്ഥകളിലൊന്നായി മുദ്രകുത്തപ്പെട്ട നമ്മുടെ സമ്പദ്വ്യവസ്ഥയെ പ്രധാനമന്ത്രി മോദി മുന്‍കൈയെടുത്ത് ശാക്തീകരിക്കുകയും, വ്യാപാരത്തിന്റെയും നിക്ഷേപത്തിന്റെയും ആകര്‍ഷക കേന്ദ്രമെന്ന നിലയില്‍ പ്രതിഷ്ഠിക്കുകയും ചെയ്തു. പരമ്പരാഗത പരിമിതികള്‍, സ്തംഭനാവസ്ഥ, ഉയര്‍ന്ന പണപ്പെരുപ്പം, അഴിമതി, കാര്യക്ഷമതയില്ലായ്‌മ എന്നിവയെ അടിസ്ഥാന പരിഷ്‌കാരങ്ങളിലൂടെ മോദി സര്‍ക്കാര്‍ പരിഹരിച്ചു. ഉത്പാദന ബന്ധിത പ്രോത്സാഹന (പിഎല്‍ഐ) പദ്ധതിയിലൂടെ മാത്രം 2025 മാര്‍ച്ച് വരെയുള്ള കണക്കനുസരിച്ച് 1.76 ലക്ഷം കോടി രൂപയുടെ നിക്ഷേപം സമാഹരിച്ചു. ഇത് 12 ലക്ഷത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു. പിഎം ഗതി ശക്തിയും ദേശീയ ലോജിസ്റ്റിക്‌സ് നയവും ചെലവുകള്‍ വെട്ടിക്കുറയ്‌ക്കുകയും അടിസ്ഥാന സൗകര്യങ്ങള്‍ കാര്യക്ഷമമാക്കുകയും ചെയ്തു. നമ്മുടെ ഡിജിറ്റല്‍ ത്രയം – ജന്‍ ധന്‍, യുപിഐ, ട്രേഡ് കണക്റ്റ് – അവസരങ്ങളെ ജനാധിപത്യവത്കരിച്ചു. ആറ് വര്‍ഷത്തിനുള്ളില്‍ 12,000 ലക്ഷം കോടി രൂപ മൂല്യമുള്ള 65,000 കോടി ഇടപാടുകള്‍ക്ക് ശക്തി പകരുകയും, പാര്‍ശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങളെ സാമ്പത്തിക മുഖ്യധാരയിലേക്ക് കൈപിടിച്ചുയര്‍ത്തുകയും ചെയ്തു.

നിക്ഷേപം, തൊഴില്‍ സൃഷ്ടി

ഇഎഫ്ടിഎയുടെ 100 ബില്യണ്‍ യുഎസ് ഡോളര്‍ നിക്ഷേപം, പത്ത് ലക്ഷം പ്രത്യക്ഷ തൊഴിലവസരങ്ങളും അസംഖ്യം പരോക്ഷ തൊഴിലവസരങ്ങളും വാഗ്ദാനം ചെയ്യുന്നു. കഴിഞ്ഞ 25 വര്‍ഷത്തിനിടെ ഈ രാജ്യങ്ങളില്‍ നിന്നുണ്ടായ കേവലം 11.9 ബില്യണ്‍ യുഎസ് ഡോളറിന്റെ നേരിട്ടുള്ള വിദേശ നിക്ഷേപത്തില്‍ (എഫ്ഡിഐ) നിന്ന് വന്‍ കുതിച്ചുചാട്ടമാണ് ഈ വാഗ്ദാനം. 2024-25 ല്‍ ഭാരതത്തിന്റെ മൊത്തം എഫ്ഡിഐ 14% വര്‍ദ്ധനവോടെ 81 ബില്യണ്‍ യുഎസ് ഡോളറിലെത്തി. ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന വലിയ സമ്പദ്വ്യവസ്ഥ പ്രദാനം ചെയ്യുന്ന അവസരങ്ങള്‍ക്കും ഫലപ്രദമായി നടപ്പിലാക്കുന്ന ബൗദ്ധിക സ്വത്തവകാശ നിയമങ്ങള്‍ക്കും നന്ദി. നിര്‍വ്വഹണം, കാര്യക്ഷമമായ സുരക്ഷാ നടപടികള്‍, നൂതനാശയ സംരംഭകരുടെ ശാക്തീകരണം ഉന്നത സാങ്കേതിക മേഖലയിലെ മൂലധന ആകര്‍ഷണം എന്നിവ കരാറിനെ ശക്തിപ്പെടുത്തുന്നു.

കര്‍ഷകരും മത്സ്യത്തൊഴിലാളികളും

നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് പുറമേ, തുണിത്തരങ്ങള്‍, രത്‌നങ്ങള്‍, ആഭരണങ്ങള്‍ തുടങ്ങിയ തൊഴില്‍-തീവ്ര മേഖലകളിലെ കയറ്റുമതി കുതിച്ചുയരും. ഇത് തൊഴിലവസരങ്ങളുടെ പുതുതരംഗം സൃഷ്ടിക്കും. സമ്പന്നരായ ഇഎഫ്ടിഎ ഉപഭോക്താക്കള്‍ നമ്മുടെ കാര്‍ഷികോത്പന്നങ്ങള്‍, ചായ, കാപ്പി എന്നിവ ആഗ്രഹിക്കുന്നു. അരി, ഗ്വാര്‍ ഗം, പയര്‍വര്‍ഗ്ഗങ്ങള്‍, മുന്തിരി, മാമ്പഴം, പച്ചക്കറികള്‍, ചെറുധാന്യങ്ങള്‍, കശുവണ്ടി തുടങ്ങിയ മേഖലകളിലെ അവസരങ്ങള്‍ ഭാരതം തുറന്നു നല്‍കുമ്പോള്‍, ക്ഷീരോത്പന്നങ്ങള്‍ അടക്കമുള്ള സംവേദന മേഖലകളെ സംരക്ഷിക്കുന്നു. ബിസ്‌കറ്റ്, മിഠായി, ചോക്ലേറ്റ്, സോസുകള്‍ തുടങ്ങിയ സംസ്‌കരിച്ച മധുരപലഹാരങ്ങളുടെ തീരുവ കുറയ്‌ക്കുന്നത് ഇടപാടിനെ കൂടുതല്‍ മധുരതരമാക്കുന്നു. തടസ്സരഹിത സഹകരണത്തിലൂടെ ശീതീകരിച്ച ചെമ്മീന്‍, കൊഞ്ച്, കണവ എന്നിവയുടെ കയറ്റുമതി വര്‍ധിക്കുമ്പോള്‍ മത്സ്യത്തൊഴിലാളികള്‍ സന്തോഷിക്കുന്നു.

ഉത്കര്‍ഷേച്ഛയുള്ള ഭാരതീയര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍
ടിഇപിഎ മുഖേന, നഴ്‌സിങ്, അക്കൗണ്ടന്‍സി, ആര്‍ക്കിടെക്ചര്‍ എന്നീ മേഖലകളിലെ പരസ്പര അംഗീകാര കരാറുകള്‍ക്ക് വഴിയൊരുങ്ങുന്നതോടെ സേവനമേഖലയ്‌ക്ക് ഉത്തേജനം
ലഭിക്കുന്നു. ഇതിലൂടെ ഐടി, ബിസിനസ്, സാംസ്‌കാരിക, വിനോദ, വിദ്യാഭ്യാസ, ഓഡിയോ-വിഷ്വല്‍ സേവനങ്ങളുടെ വാതിലുകള്‍ ഇന്ത്യന്‍ പ്രൊഫഷണലുകള്‍ക്കായി മലര്‍ക്കെ തുറക്കുന്നു. നിയന്ത്രണ കാര്യങ്ങളില്‍ ചര്‍ച്ചകള്‍ക്ക് മുന്‍കൈയെടുക്കന്നതിലൂടെ സാങ്കേതിക തടസങ്ങള്‍ കുറയുന്നു.

തടസങ്ങള്‍ ദൂരീകരിക്കുന്നു

ടിഇപിഎ തീരുവകളെ അതിജീവിക്കുകയും, ഭക്ഷ്യ സുരക്ഷ, സസ്യ-ജന്തു ജാലങ്ങളുടെ ആരോഗ്യം, ഉത്പന്ന ഗുണനിലവാരം, സുരക്ഷ, ഉപഭോക്തൃ സംരക്ഷണം എന്നിവയില്‍ നീതിയുക്തവും സുതാര്യവുമായ നിയമങ്ങള്‍ നെയ്‌തെടുക്കുകയും ചെയ്യുന്നു. വ്യക്തമായ വിവര വിനിമയം, സ്ഥിരീകരണം, ഇറക്കുമതി പരിശോധനകള്‍, സര്‍ട്ടിഫിക്കേഷനുകള്‍ എന്നിവ വ്യാപാര രംഗത്തെ കെണികളില്‍ നിന്ന് സംരക്ഷണം ഉറപ്പാക്കുകയും ഇഎഫ്ടിഎയിലേക്കുള്ള ഭാരതീയ ഉത്പന്നങ്ങളുടെ പാത സുഗമമാക്കുകയും ചെയ്യുന്നു. ഒപ്പം ആഭ്യന്തര നിലവാരം ഉയര്‍ത്താന്‍ വ്യവസായമേഖലയെ പ്രചോദിപ്പിക്കുന്നു. കര്‍ഷകരും ഉത്പാദകരും കീടനാശിനിരഹിത ഉത്പന്നങ്ങളും ആഗോള നിലവാരമുള്ള ഉത്പന്നങ്ങളും നിര്‍മിച്ച് സുരക്ഷിതമായ കയറ്റുമതി ഉറപ്പാക്കും. അതു മുഖേന ആഭ്യന്തര ഗുണനിലവാരം ഉയര്‍ത്തും.

ശോഭനമായ ഭാവി
ശക്തമായ സാമ്പത്തിക ബന്ധങ്ങളിലൂടെ മൂല്യവത്തായ ആഗോള ഉത്പന്നങ്ങള്‍ ആസ്വദിക്കുന്ന ഉത്പാദകര്‍, സേവന ദാതാക്കള്‍, സാധാരണ പൗരന്മാര്‍ എന്നിവര്‍ക്കിടയില്‍ ഈ കരാറുകള്‍ ഉത്സാഹം ഉണര്‍ത്തുന്നു.

ശരിയായ അര്‍ത്ഥത്തില്‍ ടിഇപിഎ സുസ്ഥിരതയെ ഉള്‍ക്കൊള്ളുന്നു, സര്‍വ്വാശ്ലേഷിയായ വളര്‍ച്ചയിലേക്ക് നയിക്കുന്ന വ്യാപാരത്തെ പിന്തുണയ്‌ക്കുന്നു, ദാരിദ്ര്യത്തിനെതിരെ പോരാടുന്നു, നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കുന്നു. പാ
രീസ് കരാറും ഐഎല്‍ഒയുടെ അടിസ്ഥാന തത്വങ്ങളും ഊട്ടിയുറപ്പിച്ചുകൊണ്ട്, കാലാവസ്ഥാ പ്രവര്‍ത്തനം, ലിംഗസമത്വം, ജൈവവൈവിധ്യ സംരക്ഷണം, ന്യായമായ വേതനം,
സുരക്ഷിതമായ തൊഴില്‍, ഹരിത ഗ്രഹം എന്നീ മേഖലകളില്‍ സഹകരണം വളര്‍ത്തുന്നു. ഹരിത സാങ്കേതിക കൈമാറ്റങ്ങളിലൂടെയും സഹകരണത്തിലൂടെയും, തൊഴിലാളികളെ കൈപിടിച്ചുയര്‍ത്തുന്നു, അസമത്വം കുറയ്‌ക്കുന്നു, കുട്ടികള്‍ക്ക് അഭിവൃദ്ധിയുള്ള ഭാവി ഉറപ്പാക്കുന്നു.

 

Tags: indiaSoftwaredeveloped indiaworld market
പീയൂഷ് ഗോയല്‍
പീയൂഷ് ഗോയല്‍
കേന്ദ്ര വ്യവസായ മന്ത്രി [Read more]
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

India

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

Vicharam

സുസ്ഥിര നഗര വളര്‍ച്ചയ്‌ക്കും സാമ്പത്തിക ഉണര്‍വിനും മെട്രോ റെയില്‍ എന്ന ചാലകശക്തി

India

ഏത് വ്യോമ പ്രതിരോധത്തെയും തകർക്കാൻ ശേഷി ; ഇസ്രായേലിന്റെ ROCKS മിസൈൽ സ്വന്തമായി നിർമ്മിക്കാൻ ഇന്ത്യ

India

ഇന്ത്യൻ കപ്പലുകൾക്ക് വീണ്ടും ഇറാന്റെ പച്ചക്കൊടി : 80,800 മെട്രിക് ടൺ ക്രൂഡ് ഓയിലുമായി ജഗ് ലാഡ്കി ടാങ്കർ മുന്ദ്ര തുറമുഖത്തെത്തി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.