തൃശൂര്‍: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെതിരായി കുറ്റപത്രം തയ്യാറാക്കിയതിലൂടെ ശ്രദ്‌ധേയനായ തൃശൂര്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബൈജു പൗലോസിനും കൂടെയുണ്ടായിരുന്ന പേഴ്‌സണല്‍ സെക്യൂരിറ്റി ഓഫീസര്‍ക്കും വാഹനാപകടത്തില്‍ പരിക്കേറ്റു. ദേശീയപാതയില്‍ തൃശൂര്‍ മരത്താക്കരയില്‍ പൊലീസ് ജീപ്പ് മറിഞ്ഞാണ് അപകടമുണ്ടായത്. ഡിവൈഎസ്പിയുടെ കൈക്ക് പൊട്ടലുണ്ട്. ഇരുവരും തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്.
എറണാകുളത്ത് നിന്ന് തൃശൂര്‍ പൊലീസ് അക്കാദമിയിലേക്ക് പോകുന്നതിനിടെയാണ് സംഭവം. മഴയില്‍ വാഹനം നിയന്ത്രണം വിട്ട് ഹൈവേയില്‍ നിന്ന് തെന്നിമാറി പാടത്തിനരികിലെ കാനയിലേക്ക് മറിയുകയായിരുന്നു.
ജീപ്പ് ഭാഗികമായി തകര്‍ന്നു.
















