ന്യൂദൽഹി: ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ബിജെപി സ്ഥാനാർത്ഥി മൈഥിലി ഥാക്കൂറിന് അമേരിക്കൻ ഗായിക മേരി മിൽബെൻ ആശംസയറിയിച്ചു. അലിനഗർ നിയമസഭാ മണ്ഡലത്തിൽ നിന്നാണ് മൈഥിലി മത്സരിക്കുന്നത്. മൈഥിലി ഥാക്കൂർ മേരി മിൽബിന്നിന് നന്ദി അറിയിച്ചു. മിൽബന്റെ സന്ദേശത്തിന് മറുപടിയായി താക്കൂർ പറഞ്ഞു, ”രണ്ട് വർഷം മുമ്പ് ഞങ്ങൾ തമ്മിൽ സംസാരിച്ചിരുന്നു. ഞാൻ ഇപ്പോൾ സോഷ്യൽ മീഡിയ അധികം ഉപയോഗിക്കുന്നില്ല. അവരുടെ ആശംസയ്‌ക്കും പിന്തുണയ്‌ക്കും ഞാൻ നന്ദി പറയുന്നു.”
















