ചെന്നൈ: കരൂര്‍ ദുരന്തത്തില്‍ പെട്ടവരുടെ കുടുംബാംഗങ്ങളുമായി തമിഴക വെട്രി കഴകം (ടിവികെ) നേതാവും നടനുമായ വിജയ് കൂടിക്കാഴ്ച നടത്തി. കുടുംബാംഗങ്ങളെ മഹാബലിപുരത്തെ ഒരു സ്വകാര്യ റിസോര്‍ട്ടിലത്തിക്കുകയായിരുന്നു. വിജയ് അവരെ ആശ്വസിപ്പിക്കുകയും പൂര്‍ണ പിന്തുണ ഉറപ്പു നല്‍കുകയും ചെയ്തു. എല്ലാ ചികിത്സാ, വിദ്യാഭ്യാസ ചെലവുകളും വഹിക്കുമെന്നും തൊഴിലവസരങ്ങള്‍ ഒരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
‘നിങ്ങളുടെ നഷ്ടം എനിക്ക് ഒരിക്കലും നികത്താന്‍ കഴിയില്ല, പക്ഷേ നിങ്ങളുടെ കുടുംബങ്ങളെ ഞാന്‍ പരിപാലിക്കും’ ദുഃഖിതരായ ബന്ധുക്കളോട് വിജയ് പറഞ്ഞു.
സെപ്റ്റംബര്‍ 27 ന് കരൂര്‍-ഈറോഡ് ഹൈവേയിലെ വേലുസാമിപുരത്ത് ടിവികെ റാലിക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും 41 പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ സുപ്രീം കോടതി നിര്‍ദേശപ്രകാരം സി.ബി.ഐ അന്വേഷണം നടക്കുകയാണ്.















