Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

പാകിസ്ഥാനുമായി അടുത്ത് മുഹമ്മദ് യൂനസ്; പാകിസ്ഥാന്‍ സൈന്യത്തിന്റെ എട്ടംഗസംഘത്തെ ബംഗ്ലാദേശിലേക്ക് ക്ഷണിച്ചു

പാകിസ്ഥാനില്‍ നിന്നുള്ള എട്ടംഗ സൈനികസംഘത്തെ ബംഗ്ലാദേശിലേക്ക് ക്ഷണിച്ച് ഇടക്കാല ഭരണമേധാവി മുഹമ്മദ് യൂനസ്. പാകിസ്ഥാന്‍ സായുധ സേനയുടെ സംയുക്ത മേധാവിയായ ജനറല്‍ ഷഹീര്‍ ഷംഷദ് മിര്‍സയുടെ നേതൃത്വത്തിലാണ് എട്ടംഗസംഘം എത്തുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 27, 2025, 12:18 am IST
in World
ബംഗ്ലാദേശില്‍ സന്ദര്‍ശനത്തിനെത്തുന്ന പാകിസ്ഥാന്‍ ജനറല്‍ ഷഹീര്‍ ഷംഷദ് മിര്‍സ (ഇടത്ത്) മുഹമ്മദ് യൂനസ് (നടുവില്‍)

ബംഗ്ലാദേശില്‍ സന്ദര്‍ശനത്തിനെത്തുന്ന പാകിസ്ഥാന്‍ ജനറല്‍ ഷഹീര്‍ ഷംഷദ് മിര്‍സ (ഇടത്ത്) മുഹമ്മദ് യൂനസ് (നടുവില്‍)

ധാക്ക: പാകിസ്ഥാനില്‍ നിന്നുള്ള എട്ടംഗ സൈനികസംഘത്തെ ബംഗ്ലാദേശിലേക്ക് ക്ഷണിച്ച് ഇടക്കാല ഭരണമേധാവി മുഹമ്മദ് യൂനസ്. പാകിസ്ഥാന്‍ സായുധ സേനയുടെ സംയുക്ത മേധാവിയായ ജനറല്‍ ഷഹീര്‍ ഷംഷദ് മിര്‍സയുടെ നേതൃത്വത്തിലാണ് എട്ടംഗസംഘം എത്തുന്നത്.

1971ല്‍ ബംഗ്ലാദേശിന് പാകിസ്ഥാനില്‍ നിന്നും സ്വാതന്ത്ര്യം നേടിക്കൊടുക്കാന്‍ പോരാടിയ ഇന്ത്യയ്‌ക്കെതിരെയാണ് മുഹമ്മദ് യൂനസിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ പരസ്യമായി പാകിസ്ഥാനുമായി അടുക്കുന്നത്. ബംഗ്ലാദേശിലെ ഭൂരിഭാഗം വരുന്ന ജനങ്ങളുടെ കാഴ്ചപ്പാടിന് എതിരായാണ് മുഹമ്മദ് യൂനസ് പ്രവര്‍ത്തിക്കുന്നത്.

രണ്ട് ദശകമായി മരവിച്ചുകിടന്നിരുന്ന പാകിസ്ഥാന്‍-ബംഗ്ലാദേശ് സംയുക്ത സാമ്പത്തിക കമ്മീഷനെ വീണ്ടും പുനരുജ്ജീവിപ്പിക്കുന്നതായി ഒരു ഉത്തരവും മുഹമ്മദ് യൂനസ് കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. ഇതിന്റെ ഭാഗമായി ബംഗ്ലാദേശിലുള്ള പാകിസ്ഥാന്‍ പ്രതിനിധിയായ ഇമ്രാന്‍ ഹൈദറും ബംഗ്ലാദേശിലെ വിദേശകാര്യ ഉപദേഷ്ടാവ് തൗഹിദ് ഹൊസെയ്നും ഒക്ടോബര്‍ 27 തിങ്കളാഴ്ച മുതല്‍ ചര്‍ച്ചകള്‍ നടത്താന്‍ പോവുകയാണ്.

പാകിസ്ഥാന്‍ ഉപപ്രധാനമന്ത്രിയും വിദേശമന്ത്രിയുമായ മുഹമ്മദ് ഇഷാഖ് ധര്‍ ഇക്കഴിഞ്ഞ ആഗസ്തില്‍ ധാക്ക സന്ദര്‍ശിച്ചതിന്റെ ഭാഗമായി ഇരുരാജ്യങ്ങള്‍ക്കിടയിലും വിസയില്ലാതെ യാത്ര ചെയ്യാന്‍ അനുമതി നല്‍കിയിരുന്നു. ഇരുരാജ്യങ്ങളും നയതന്ത്രപരമായി അടുക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഈ നീക്കം. ഇതില്‍ ഇന്ത്യയ്‌ക്ക് ആശങ്കയുണ്ട്. യാതൊരു പരിശോധനയുമില്ലാതെ പാകിസ്ഥാനില്‍ നിന്നും ബംഗ്ലാദേശിലേക്ക് കടന്നുവരുന്നവര്‍ ഇന്ത്യയ്‌ക്ക് എതിരെ പ്രവര്‍ത്തിക്കുന്നവരാണോ എന്നതാണ് ഈ ആശങ്ക.

അടുത്ത അഞ്ച് വര്‍ഷത്തേക്ക് പാകിസ്ഥാനില്‍ പഠിക്കാന്‍ ബംഗ്ലാദേശിലെ വിദ്യാര്‍ത്ഥികള്‍ക്ക് 500 സ്കോളര്‍ഷിപ്പുകള്‍ പാകിസ്ഥാന്‍ പ്രഖ്യാപിച്ചിരുന്നു. ഇതില്‍ 25 ശതമാനം മെഡിക്കല്‍ പഠനങ്ങള്‍ക്കാണ്. അതുപോലെ ബംഗ്ലാദേശിലെ സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക പരിശീലനവും പാകിസ്ഥാന്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്.

ഇരുരാജ്യങ്ങളും തമ്മില്‍ നേരിട്ടുള്ള സാമുദ്രികബന്ധം പുനരാരംഭിച്ചതിന് ശേഷം ബംഗ്ലാദേശിലേക്ക് പാകിസ്ഥാനില്‍ നിന്നും ചരക്കുകള്‍ സ്വതന്ത്രമായി അയയ്‌ക്കാം. നേരത്തെ ഇത് ബംഗ്ലാദേശി ഉദ്യോഗസ്ഥര്‍ പരിശോധിക്കുമായിരുന്നു. ഇപ്പോള്‍ പരിശോധനയില്ലാതെ പാകിസ്ഥാനില്‍ നിന്നുള്ള ചരക്കുകള്‍ കപ്പല്‍മാര്‍ഗ്ഗം നേരെ ലക്ഷ്യസ്ഥാനത്തെത്തും. പാകിസ്ഥാനില്‍ നിന്നും വരുന്ന ഈ പാഴ്സലുകളില്‍ ആയുധങ്ങളാണോ എന്ന ആശങ്കയും ഇന്ത്യയ്‌ക്കുണ്ട്.

ബംഗ്ലാദേശിലെ ഒരു പ്രതിരോധ വ്യോമകേന്ദ്രം ചൈനയുടെ സാമ്പത്തിക സഹായത്തോടെ ഈയിടെ തുറന്നിട്ടുണ്ട്. എല്ലാം ഇന്ത്യയ്‌ക്കെതിരായ ഒരു ആസൂത്രിത നീക്കമാണോ എന്ന സംശയം ജനിപ്പിക്കുന്നു.

Tags: Mohammed YunusPakistan General Shahir Shamshad MirzaPakistan BangladeshDhaka IslamabadAnti India operationsAnti Modi move
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ബംഗ്ലാദേശ് തെരഞ്ഞെടുപ്പിൽ ചൈന ജമാഅത്തെ ഇസ്ലാമിയെ പിന്തുണയ്‌ക്കുന്നത് എന്തുകൊണ്ട് ? ഇന്ത്യയോടുള്ള എതിർപ്പിന് പിന്നിൽ ഒരു രഹസ്യം ഒളിഞ്ഞിരിക്കുന്നുണ്ട്

ബംഗ്ലാദേശില്‍ ഹിന്ദുയുവാവായ ദീപു ചന്ദ്രദാസിനെ ഒരു കൂട്ടം വിദ്യാര്‍ത്ഥികലാപകാരികള്‍ കടന്നുപിടിച്ച് അടിച്ചുകൊന്ന ശേഷം മരത്തില്‍ കെട്ടിയിട്ട് കത്തിക്കുന്നു
Kerala

ബംഗ്ലാദേശില്‍ ഹിന്ദുവിരുദ്ധകലാപം; പ്രവാചകനെ അധിക്ഷേപിച്ചെന്ന് ആരോപിച്ച് ഹിന്ദുയുവാവിനെ അടിച്ചുകൊന്നു, പിന്നീട് മരത്തില്‍ കെട്ടിയിട്ട് കത്തിച്ചു

India

ബംഗ്ലാദേശ് ഇന്ത്യയെ പ്രകോപിപ്പിക്കാൻ ശ്രമിക്കുന്നു , കരയ്‌ക്ക് ശേഷം കടലിലും സംഘർഷങ്ങൾ സൃഷ്ടിക്കുന്നു : ഇന്ത്യയുടെ നടപടി ഉടൻ അനിവാര്യമോ ?

World

മുഹമ്മദ് യൂനസിന്റെ വലംകയ്യായ, വെടിയേറ്റ് ചികിത്സയിലായിരുന്ന ഒസ്മാന്‍ ഹാദി മരിച്ചു, ബംഗ്ലാദേശില്‍ കലാപം

മുന്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീനയും മകന്‍ സജീബ് വാസെദും (ഇടത്ത്)
World

ഉമ്മയ്‌ക്കെതിരായ വധശിക്ഷ വെറും കാപട്യം;ഉമ്മ ഇന്ത്യയില്‍ സുരക്ഷിതയായിരിക്കുമെന്ന് ഉറപ്പുണ്ട്: ഷേഖ് ഹസീനയുടെ മകന്‍ സജീബ് വാസെദ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.