Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

പിഎം ശ്രീ വിദ്യാലയങ്ങള്‍ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ കൊടിക്കപ്പല്‍

ദേശീയപാഠ്യ പദ്ധതി ചട്ടക്കൂട് നിര്‍മിച്ചതു പോലും വിവിധ സംസ്ഥാനങ്ങളിലെ എന്‍സിഇആര്‍ടികള്‍ തയ്യാറാക്കിയ ചട്ടക്കൂടുകള്‍ സമാഹരിച്ച്, ദേശീയതലത്തില്‍ ഒരുമിച്ച് ചര്‍ച്ചചെയ്ത് എല്ലാ സംസ്ഥാനങ്ങളുടെയും സാഹചര്യങ്ങളും ഉള്ളടക്കങ്ങളും ചേര്‍ത്തുകൊണ്ടാണ്

എ. വിനോദ് by എ. വിനോദ്
Oct 26, 2025, 09:55 pm IST
in Main Article

പി എം ശ്രീ (പ്രധാന്‍ മന്ത്രി സ്‌കൂള്‍സ് ഫോര്‍ റൈസിങ് ഇന്ത്യ) വിദ്യാലയങ്ങള്‍ ദേശീയ വിദ്യാഭ്യാസ നയത്തിന് അനുസരിച്ചുള്ള പദ്ധതികള്‍ ഒളിച്ചു കടത്താനുള്ള പിന്‍വാതില്‍ പദ്ധതികളല്ല. ഈ പദ്ധതിയെ, ദേശീയ വിദ്യാഭ്യാസ നയത്തിന്റെ കൊടിക്കപ്പലായി വേണം മനസിലാക്കാന്‍. വിദ്യാര്‍ത്ഥികളിലും അദ്ധ്യാപകരിലും സമൂഹത്തിലും പുതിയ വിദ്യാഭ്യാസ നയം മുന്നോട്ട് വയ്‌ക്കുന്ന കാഴ്ചപ്പാടും പ്രവര്‍ത്തന പദ്ധതിയും പരിണിതഫലങ്ങളും വ്യക്തമാക്കുന്ന മാതൃക സൃഷ്ടിക്കലാണ് പി.എം. ശ്രീ വിദ്യാലയങ്ങള്‍. 1500 കോടി രൂപയുടെ ലഭ്യതയിലോ ഏതാനും വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിലോ ഒതുങ്ങി നില്‍ക്കുന്നതല്ല ഈ പദ്ധതി.

കേരളം ചര്‍ച്ച ചെയ്യണം
ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഒന്നു മുതല്‍ പത്ത് വരെയുള്ള അധ്യായങ്ങളിലാണ് സ്‌കൂള്‍ വിദ്യാഭ്യാസ രംഗത്ത് വരുത്തേണ്ട ഘടനാപരവും ഉള്ളടക്കപരവും സമീപനപരവും മൂല്യനിര്‍ണയവുമടങ്ങിയ കാര്യങ്ങള്‍ പരാമര്‍ശിക്കുന്നത്. അവയെ പദ്ധതികളും തുടര്‍ പരിപാടികളുമാക്കി മാറ്റിയാല്‍ ആറ് വിഭാഗത്തില്‍ 50 പ്രവര്‍ത്തനങ്ങള്‍ മുന്‍ഗണനാ ക്രമത്തില്‍ പട്ടികപ്പെടുത്താം. ഇതിനുമുമ്പുണ്ടായ രണ്ട് കേന്ദ്ര നയങ്ങളും വിവിധ കേന്ദ്ര പദ്ധതികളും മുകളില്‍ നിന്നു താഴേക്ക് അടിച്ചേല്‍പ്പിക്കുന്ന രീതിയിലായിരുന്നു.

ദേശീയ വിദ്യാഭ്യാസ നയത്തിന്റെ രൂപീകരണം മുതല്‍ കഴിഞ്ഞ അഞ്ചുവര്‍ഷമായി വിവിധ തലങ്ങളില്‍ നടത്തിക്കൊണ്ടിരിക്കുന്ന നടപ്പാക്കല്‍ പദ്ധതികള്‍ വരെ വസ്തുനിഷ്ഠമായി വിലയിരുത്തിയാല്‍ ബോധ്യപ്പെടുന്ന കാര്യം, യൂറോപ്യന്‍ ഡൗണ്‍ലോഡ് ഫില്‍ട്ടര്‍ തിയറിക്ക് നേര്‍ വിപരീതമായി താഴെത്തട്ടില്‍ നിന്ന് ആസൂത്രണം ചെയ്ത് ദേശീയതലത്തില്‍ ഏകോപി
പ്പിക്കുന്ന രീതിയാണ് ഇതിന്റെ അന്തസത്ത എന്നതാണ്. ദേശീയപാഠ്യ പദ്ധതി ചട്ടക്കൂട് നിര്‍മിച്ചതു പോലും വിവിധ സംസ്ഥാനങ്ങളിലെ എന്‍സിഇആര്‍ടികള്‍ തയ്യാറാക്കിയ ചട്ടക്കൂടുകള്‍ സമാഹരിച്ച്, ദേശീയതലത്തില്‍ ഒരുമിച്ച് ചര്‍ച്ചചെയ്ത് എല്ലാ സംസ്ഥാനങ്ങളുടെയും സാഹചര്യങ്ങളും ഉള്ളടക്കങ്ങളും ചേര്‍ത്തുകൊണ്ടാണ്.

പിഎം ശ്രീയുടെ അടിസ്ഥാന ശിലകള്‍
1. ദേശീയ വിദ്യാഭ്യാസ നയം മുന്നോട്ടുവയ്‌ക്കുന്ന, ഭാരതീയതയില്‍ ഊന്നിയതും അന്താരാഷ്‌ട്ര നിലവാരം ഉള്ളതും ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്ക് ആവശ്യമായ നൈപുണികളും മൂല്യങ്ങളും നല്‍കി സാമാന്യ സമൂഹത്തിന് പോലും പ്രാപ്യമായ അടിസ്ഥാന സൗകര്യ വികസനത്തോടുകൂടിയ വിദ്യാലയ മാതൃകകള്‍ ഓരോ വികസന ബ്ലോക്ക് അടിസ്ഥാനത്തിലും വളര്‍ത്തിയെടുക്കുക.
2. വിദ്യാഭ്യാസ നയം വിഭാവനം ചെയ്യുന്ന പഠനശേഷികള്‍ വിദ്യാര്‍ത്ഥികളില്‍ പൂര്‍ണ്ണമായി പ്രാപ്തമാകുന്നതിന് ആവശ്യമായ അടിസ്ഥാന സൗകര്യവികസനത്തോടൊപ്പം, ആവശ്യമായ അദ്ധ്യാപകരെ നിയമിക്കുകയും അവരെ ശാക്തീകരിക്കുകയും കൃത്യമായി വിന്യസിക്കുകയും വിനിയോഗിക്കുകയും ചെയ്യുന്നതില്‍ ശ്രദ്ധയൂന്നിക്കൊണ്ടുള്ള മാതൃകകള്‍ സൃഷ്ടിക്കുക.
3. ദേശീയതലത്തില്‍ വിഭാവനം ചെയ്യുന്ന വിദ്യാഭ്യാസ പരിവര്‍ത്തനത്തെ പ്രാദേശിക തലത്തിലെ ആവശ്യങ്ങളും സാധ്യതകളും അനുസരിച്ച് ആസൂത്രണം ചെയ്യുകയും നടപ്പാക്കുകയും കൃത്യമായ മേല്‍നോട്ടം വഹിക്കുകയും ചെയ്തുകൊണ്ട് വിദ്യാലയതല ഭരണത്തിന്റെ മാതൃക സൃഷ്ടിക്കുക.
4. വിദ്യാര്‍ത്ഥികളുടെയും പൊതുസമൂഹത്തിന്റെയും ആഗ്രഹങ്ങള്‍ക്കും പ്രതീക്ഷകള്‍ക്കും അനുസരിച്ച് വിദ്യാഭ്യാസ നേട്ടങ്ങള്‍ കൈവരിക്കുന്ന പ്രവര്‍ത്തനങ്ങളിലൂടെ വിദ്യാര്‍ത്ഥി കേന്ദ്രീകൃതമായ വിദ്യാലയങ്ങളുടെ മാതൃകകള്‍ അവതരിപ്പിക്കുക.
5. ചലനാത്മകമായ പാഠ്യപദ്ധതിയും ക്രിയാത്മകമായ പഠനബോധന പ്രവര്‍ത്തനങ്ങളും സമഗ്രമായ മൂല്യനിര്‍ണയവും സംയോജിപ്പിച്ച്, കാര്യക്ഷമമായ അധ്യയനം എങ്ങനെ നടപ്പാക്കാം എന്നതിന്റെ പ്രത്യക്ഷ ഉദാഹരണങ്ങള്‍ എല്ലാ വിദ്യാലയങ്ങള്‍ക്ക് മുന്നിലും അവതരിപ്പിക്കുക.
6. നഗരാധിഷ്ഠിത വിദ്യാലയങ്ങള്‍, പ്രതിഭാധിഷ്ഠിത വിദ്യാലയങ്ങള്‍, പ്രത്യേക വിഭാഗങ്ങള്‍ക്കുള്ള വിദ്യാലയങ്ങള്‍ എന്ന കാഴ്ചപ്പാടുകള്‍ക്കപ്പുറം, സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ഉള്‍ക്കൊള്ളുന്നതും ലിംഗ വിവേചനവും ജാതി മത വിവേചനങ്ങളും മറ്റു സാമൂഹ്യ വിവേചനങ്ങളും ഇല്ലാത്തതും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും എല്ലാവരുടെയും പഠനനിലവാരം മെച്ചപ്പെടുത്തുന്നതും സാമൂഹ്യ പരിവര്‍ത്തനത്തില്‍ വിദ്യാലയങ്ങള്‍ക്കുള്ള പങ്ക് ബോധ്യപ്പെടുത്തുന്നതുമായ കേന്ദ്രങ്ങളായി വിദ്യാലയങ്ങളെ അവതരിപ്പിക്കുക.

വൈവിധ്യത്തെ അംഗീകരിക്കുന്ന മാതൃക
ഭാരതത്തില്‍ മുമ്പ് വന്ന രണ്ട് ദേശീയ വിദ്യാഭ്യാസ നയങ്ങളുടെയും അടിസ്ഥാനത്തില്‍ ദേശീയതലത്തില്‍ രണ്ട്തരം വിദ്യാലയങ്ങള്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ഒന്ന് കേന്ദ്ര തലത്തില്‍ തയാറാക്കുന്ന പാഠ്യപദ്ധതിയുടെ അടിസ്ഥാനത്തില്‍ കേന്ദ്രസര്‍ക്കാര്‍ നേരിട്ട് നടത്തുന്ന കേന്ദ്രീയ വിദ്യാലയങ്ങളാണ്. തുടക്കത്തില്‍ ഒരു ജില്ലയില്‍ ഒന്ന് എന്ന രീതിയില്‍ ആരംഭിച്ച ഈ വിദ്യാലയങ്ങള്‍ ഇന്ന് ആവശ്യത്തിനനുസരിച്ച് സര്‍ക്കാര്‍ നേരിട്ടും മറ്റു പദ്ധതികളുടെ ഭാഗമായി നടക്കുന്നവയും, സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ നേരിട്ടു നടത്തുന്ന സ്വാശ്രയ സ്ഥാപനങ്ങളായും നടന്നുവരുന്നു.

വിദേശരാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മൂന്നു വിദ്യാലയങ്ങള്‍ ഉള്‍പ്പെടെ ഇന്ന് 1290 കേന്ദ്രീയ വിദ്യാലയങ്ങളാണ് പ്രവര്‍ത്തിക്കുന്നത്. ഇവിടുത്തെ വിദ്യാര്‍ഥികളുടെ പ്രവേശനത്തിന് മുന്‍ഗണനാക്രമം തീരുമാനിച്ചിട്ടുണ്ട്. അത് ഉയര്‍ന്ന കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാരില്‍ തുടങ്ങി താഴേക്ക് പോകുന്ന രീതിയാണ്. ആ വിദ്യാലയങ്ങളുടെ ഗുണനിലവാരവും അവിടെ സമൂഹത്തിനുള്ള പ്രാപ്യതയും അറിവുള്ളതാണ്. അതിന്റെ ആവശ്യകതയെ പ്രയോജനപ്പെടുത്തിയാണ് പിന്നീട് സ്വകാര്യ സിബിഎസ്ഇ വിദ്യാലയങ്ങള്‍ വന്നത്. അത് 2024ലെ സര്‍ക്കാര്‍ കണക്ക് പ്രകാരം 30415 ആണ്. പല വിദ്യാലയങ്ങളോടും ചേര്‍ന്ന് ഫീഡിങ് വിദ്യാലയങ്ങളുണ്ട്. അതുകൊണ്ട് സ്വകാര്യ സിബിഎസ്ഇ വിദ്യാലയങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ കണക്ക് കൃത്യമായി ലഭ്യമല്ല. ഈ കാലഘട്ടത്തിലെ സിബിഎസ്ഇ കണക്കുപ്രകാരം 1461 വിദ്യാലയങ്ങളാണ് കേരളത്തിലുള്ളത്. കേരള സര്‍ക്കാരിന്റെ ചില കണക്കുകള്‍ സൂചിപ്പിക്കുന്നത് രണ്ടായിരത്തിലധികം വിദ്യാലയങ്ങള്‍ സിബിഎസ്ഇ സിലബസില്‍ വിദ്യാഭ്യാസം നല്‍കുന്നു എന്നാണ്. ദേശീയ തലത്തില്‍ നടക്കുന്ന മത്സര പരീക്ഷകള്‍, ഉന്നത വിദ്യാഭ്യാസ പ്രവേശനം എന്നിവയ്‌ക്ക് കൂടുതല്‍ പ്രയോജനം ദേശീയതലത്തിലെ പാ
ഠ്യപദ്ധതിയും പരീക്ഷയുമാണെന്നുള്ള ചിന്തയാണുള്ളത്. ഇതിന്റെ ഏറ്റവും വലിയ വെല്ലുവിളി ഗ്രാമീണ പ്രാദേശിക ഭാഷാ വിദ്യാര്‍ത്ഥികളുടെ ഉന്നമനത്തെ ബാധിക്കുന്നു എന്നതാണ്.

1986 ലെ പുതിയ വിദ്യാഭ്യാസ നയത്തിന്റെ ചുവടുപിടിച്ചാണ് കേന്ദ്രീയ വിദ്യാലയങ്ങള്‍ക്ക് തത്തുല്യമായി പ്രതിഭാധനരായ ഗ്രാമീണ വിദ്യാര്‍ഥികളെ ലക്ഷ്യം വെച്ചുകൊണ്ട് ഓരോ ജില്ലയിലും ഒരു ജവഹര്‍ നവോദയ വിദ്യാലയം എന്ന പദ്ധതി ആരംഭിച്ചത്. അഞ്ചാം ക്ലാസിനു ശേഷം നടത്തുന്ന യോഗ്യതാ പരീക്ഷയുടെ അടിസ്ഥാനത്തിലാണ് ഈ വിദ്യാലയങ്ങളില്‍ പ്രവേശനം. വനവാസി -ഗോത്ര വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി, അത്തരം ജനസമൂഹങ്ങളുള്ള ജില്ലകളിലെല്ലാം രാജീവ് ഗാന്ധി മോഡല്‍ റസിഡന്‍ഷ്യല്‍ വിദ്യാലയം എന്ന പേരില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള വിദ്യാലയങ്ങള്‍ക്കും കേന്ദ്രം പദ്ധതി ആവിഷ്‌കരിച്ച് നടപ്പാക്കി വരുന്നു.

ഇപ്രകാരം മുന്‍ ദേശീയ വിദ്യാഭ്യാസ നയങ്ങളുടെ ചുവടുപിടിച്ചു വന്ന കൊടിക്കപ്പല്‍ പദ്ധതികളില്‍ നിന്നു വ്യത്യസ്തമാണ് പിഎം ശ്രീ വിദ്യാലയങ്ങള്‍. പിഎം ശ്രീ എന്നത് ‘സ്‌കൂള്‍സ് ഫോര്‍ റൈസിങ് ഇന്ത്യ’ അതായത് വികസിത ഭാരതത്തിനായുള്ള വിദ്യാലയങ്ങള്‍ എന്ന അര്‍ത്ഥത്തിലാണ് പ്രയോഗിക്കുന്നത്. ഭാരതം വികസിക്കണമെങ്കില്‍ ഏറ്റവും താഴെത്തലം മുതലുള്ള വികസനം ആവശ്യമാണ്.

പിഎംശ്രീ വിദ്യാലയങ്ങളില്‍ അടിസ്ഥാന സൗകര്യ വികസനത്തിനും മറ്റും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പണം മുടക്കുന്നത്തിന്റെ കണക്ക് മാത്രമാണ് ചര്‍ച്ചകളില്‍ വരുന്നത്. എന്നാല്‍ പ്രാ
ദേശിക ആസൂത്രണത്തിലൂടെ എന്‍ഇപി യുടെ സൂക്ഷ്മതലങ്ങള്‍ പ്രയോഗത്തില്‍ കൊണ്ടുവരാന്‍ സ്‌കൂള്‍തല ഫിനാന്‍സ് കമ്മിറ്റിക്ക് ഒരു വര്‍ഷം ലഭിക്കുന്ന കേന്ദ്ര ധനസഹായത്തിന്റെ പട്ടിക കൂടി മനസ്സിലാക്കി വേണം ഈ വിദ്യാലയങ്ങളെ വിലയിരുത്താന്‍.

നാളെ: രാഷ്‌ട്രീയ വിമര്‍ശനങ്ങള്‍ അര്‍ഥശൂന്യം

…………….
ഇനം                                                                                            തുക
1 ബാലവാടിക പഠന വിഭവ നിര്‍മ്മാണം                 500/ഒരു കുട്ടി
2. 1-5 പഠനവിഭവ നിര്‍മാണം                                       500/ഒരു കുട്ടി
3 പരിഹാരബോധനം                                                     50,000/വിദ്യാലയം
4 സിബിഎസ് മൂല്യനിര്‍ണ്ണയം                                     25000
5 സമഗ്ര റിപ്പോര്‍ട്ട് കാര്‍ഡ്                                            20/ കുട്ടി
6 പഠനവിഭവനിര്‍മാണം അദ്ധ്യാപകര്‍ക്ക്              200-350/ അധ്യാപിക
7 വിദ്യാലയ് പ്രവേശ് / പ്രവേശാനാത്സവം              200/കുട്ടി
8 ശാസ്ത്ര – ഗണിത ശാസ്ത്ര കിറ്റ്                                10,000+ 10,000/വിദ്യാലയം
9 ശാസ്ത്ര ഗണിത ശാസ്ത്ര ക്ലബ്                                  5000+5000/വിദ്യാലയം
10 ശാസ്ത്ര സ്ഥാപന സന്ദര്‍ശനം                                  500 /കുട്ടി
11 പ്രമുഖ വ്യക്തികളുടെ മെന്ററിങ് ക്ലാസ്സ്            10000 / വിദ്യാലയം
12 ലൈബ്രറി ഗ്രാന്റ്                                                       15000/എച്ച്എസ് /
20000/എച്ച്എസ്എസ്
13 കായിക ഉപകരണങ്ങള്‍                                          50,000/വിദ്യാലയം
14 യോഗ                                                                            100,000/വിദ്യാലയം
15 സംഗീതോപകരണം                                                   50000
16 നൈപുണി വികസനം                                               25000
17 ദേശീയ ദിനാചരണം                                                  50000
18 ബാഗ് ഇല്ലാ ദിനങ്ങള്‍                                                50000
19 കലാ -കായിക വാര്‍ഷിക മേള                                100000
20 സൈബര്‍ സുരക്ഷ ബോധവത്കരണം (ഒരു മാസം ഒരു വിഷയം ) 25000
21 തൊഴില്‍ പരിശിലനം                                                2,50,000
22 സ്‌കൂള്‍ സുരക്ഷാ സംവിധാനം                                 50000
23 കരിയര്‍ ഗൈഡന്‍സ്                                                    25000
24 അദ്ധ്യാപക രക്ഷകര്‍ത്തൃ യോഗങ്ങള്‍                 50000
25 വായനവാരം                                                              25000
26 സ്‌കൂള്‍ സൗന്ദര്യവത്കരണം                                  5,00,000
27 വിവിധ മത്സരങ്ങള്‍                                                 5000
28 പരീക്ഷണശാല – രാസവസ്തുകള്‍/ ഉപകരണങ്ങള്‍ 100000
29 എല്‍ഇഡി പ്രകാശ സംവിധാനം                           20000
30 ഹരിതവിദ്യാലയ പരിപാടികള്‍                         10000
31 അടുക്കള/ ഔഷധത്തോട്ടം                                        10000
32 മാലിന്യ സംസ്‌കരണം                                             10000
33 ശുചിത്വ വാരം                                                         10000
34 ഹരിത വിദ്യാലയം ബോധവത്കരണം             10000
35 ഫീല്‍ഡ് സന്ദര്‍ശനം                                                 350/ കുട്ടി
36 കമ്പ്യൂട്ടര്‍ മെയ്ന്റനന്‍സ്                                     50000
37 എടിഎല്‍ മെയ്ന്റനന്‍സ്                                     200,000
38 പെണ്‍കുട്ടികള്‍ക്ക് സ്വരക്ഷാ പരിശീലനം         30000
39 കൗമാര വിദ്യാര്‍ത്ഥിനി പരിപാടി                     30000
40 കമ്മ്യൂണിറ്റി പരിപാടി                                         10,000
41 ഹക്കത്തോണ്‍                                                          50000
42 എടിഎല്‍ അദ്ധ്യാപകന്‍                                       2,50,000
43 ലൈബ്രറി – പുസ്തകങ്ങള്‍                                  20000
44 പൗരബോധം / ഭരണഘടന / ഭാരത ബോധം   25000
45 ഇക്കോ ക്ലബ്                                                            25000
46 മാലിന്യ സംഭരണം, സൗകര്യവത്കരണം      10000
47 അദ്ധ്യാപക ശാക്തീകരണം                                200,000
48 ഡിജിറ്റല്‍ ഹാര്‍ഡ് വെയര്‍ -സോഫ്റ്റ് വെയര്‍ 100,000

(ശിക്ഷാ സംസ്‌കൃതി ഉത്ഥാന്‍ ന്യാസ് ദേശീയ സംയോജകനാണ് ലേഖകന്‍)

എ. വിനോദ്
9847641564

Tags: educationsyllabusSchoolstatecentralPM Shri
എ. വിനോദ്
എ. വിനോദ്
ശിക്ഷ സംസ്‌കൃതി ഉത്ഥാന്‍ ന്യാസ് ദേശീയ സംയോജകനാണ് ലേഖകന്‍. [Read more]
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Education

ടെക്നിക്കല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ എട്ടാം ക്ലാസ് പ്രവേശനത്തിന് ഇപ്പോള്‍ അപേക്ഷിക്കാം

India

വിദ്യാഭ്യാസവും ആരോഗ്യവും എല്ലാവര്‍ക്കും ലഭ്യമാകണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭഗവത്

Main Article

ഭാരതീയ വിദ്യാഭ്യാസത്തിന്റെ പുതിയ മുഖം

Article

കേരളത്തിലെ യുവജനത നേരിടുന്ന വെല്ലുവിളികള്‍

സംഘശതാബ്ദിയുടെ ഭാഗമായി ജൗല്‍ക്കെയിലെ ആംസ്ട്രോങ് റോബോട്ടിക്സ്
ആന്‍ഡ് ടെക്നോളജി പ്രൈവറ്റ് ലിമിറ്റഡില്‍ വിദ്യാഭ്യാസ സ്ഥാപന
മേധാവികളുമായുള്ള സ്നേഹസംവാദത്തില്‍ ആര്‍എസ്എസ് സര്‍സംഘചാലക്
ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു
India

അദ്ധ്യാപനം സമര്‍പ്പണത്തോടെ നിര്‍വഹിക്കണം: സര്‍സംഘചാലക് ഡോ.മോഹന്‍ ഭാഗവത്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.