ആലപ്പുഴ: ജീവിച്ചിരിക്കുന്നു എന്ന് കാണിക്കാനാണ് പി.എം ശ്രീ പദ്ധതിയെ സി.പി.ഐ എതിര്‍ക്കുന്നതെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എല്ലാത്തിനും ഒടുവില്‍ പിണറായിയുടെ അടുത്ത് പത്തി താഴും. അല്ലാതെ സി.പി.ഐ എവിടെ പോകാനെന്നും വെള്ളാപ്പള്ളി ചോദിച്ചു.
സി.പി.ഐ ഇതിന് മുമ്പ് പറഞ്ഞ വല്ല കാര്യവും പറഞ്ഞിടത്ത് നിന്നോ? സി.പി.എം-ബി.ജെ.പി അന്തര്‍ധാരയെന്നല്ല, പ്രായോഗിക ബുദ്ധി എന്നാണ് ഇതിനെ പറയേണ്ടതെന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി.
നാടോടുമ്പോള്‍ നടുവേ ഓടണം. കേന്ദ്ര സര്‍ക്കാറിന്റെ കോടിക്കണക്കിന് രൂപ നമുക്ക് കിട്ടേണ്ടത് വാങ്ങിച്ചെടുത്തേ പറ്റൂ. കേരളത്തിന് അവകാശപ്പെട്ട പണമാണത്. അതിന് നയ രൂപീകരണം വേണമെന്നും വെള്ളാപ്പള്ളി നിര്‍ദേശിച്ചു.
















