കൊച്ചി: കോണ്‍ഗ്രസ് നേതാവ് റോജി എം ജോണ്‍ വിവാഹിതനാകുന്നു. അങ്കമാലി എംഎല്‍എ ആയ റോജി എം ജോണിന്റെ വിവാഹം ഈ മാസം 29ന് ആണ് .
അങ്കമാലി മാണിക്യമംഗലം പുളിയേലിപ്പടി കോലഞ്ചേരി സ്വദേശി പൗലോസിന്റെ മകള്‍ ലിപ്സ് ആണ് വധു. അങ്കമാലി ബസലിക്കയില്‍ വച്ചാണ് വിവാഹം.
വധു ഇന്റീരിയര്‍ ഡിസൈനറാണ്. ഒരു വര്‍ഷം മുമ്പാണ് വിവാഹം നിശ്ചയിച്ചത്. ലളിതമായ ചടങ്ങുകളോടെയാണ് വിവാഹം എന്നാണ് അറിയുന്നത്.അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങില്‍ പങ്കെടുക്കും.
















