തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്തിന്റെ കാലാവധി നീട്ടി . ഒരു വര്‍ഷം കൂടി നീട്ടാനാണ് തീരുമാനം.
നവംബര്‍ 10 ന് കാലാവധി അവസാനിക്കാന്‍ ഇരിക്കെ ആണ് തീരുമാനം. ശബരിമലയിലെ ദ്വാരപാലക ശില്പത്തിലെ സ്വര്‍ണക്കൊള്ളയില്‍ പി.എസ് പ്രശാന്തിനെതിരെയും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.പ്രശാന്തിന്റെ രാജി പ്രതിപക്ഷം ആവശ്യപ്പെടുമ്പോഴാണ് കാലാവധി നീട്ടുന്നത്.
കാലാവധി നീട്ടിക്കൊണ്ടുള്ള ഓര്‍ഡിനന്‍സ് സര്‍ക്കാര്‍ ഉടന്‍ പുറത്തിറക്കും. അംഗം അഡ്വ. അജികുമാറിന്റെ കാര്യത്തില്‍ സി.പി ഐ തീരുമാനമെടുക്കും.
















