Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

പട്ടാളവേഷത്തില്‍ പുടിന്‍ …ട്രംപിന് യുദ്ധമുന്നറിയിപ്പ്….ആണവശേഷിയുള്ള ബ്യൂറെവെസ്റ്റിനിക് മിസൈല്‍ പുറത്തിറക്കി റഷ്യ

റഷ്യ ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും നല്‍കുന്ന എണ്ണവില്‍പന തടയുകയും 19ഓളം ഉപരോധങ്ങളാല്‍ റഷ്യയെ ഞെരുക്കുകയും ചെയ്യുന്ന അമേരിക്കന്‍ പ്രസിഡന്‍റ് ട്രംപിന് മുന്നറിയിപ്പുമായി ആണവശേഷിയുള്ള പുതിയ ക്രൂയിസ് മിസൈല്‍ പുറത്തിറക്കി റഷ്യ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 26, 2025, 07:17 pm IST
in World
റഷ്യ പുതുതായി പരീക്ഷിച്ച ആണവശേഷിയുള്ള ബ്യൂറെവെസ്റ്റിനിക് ക്രൂയിസ് മിസൈല്‍ (വലത്ത്) പട്ടാളവേഷത്തില്‍ പുടിന്‍ (ഇടത്ത്)

റഷ്യ പുതുതായി പരീക്ഷിച്ച ആണവശേഷിയുള്ള ബ്യൂറെവെസ്റ്റിനിക് ക്രൂയിസ് മിസൈല്‍ (വലത്ത്) പട്ടാളവേഷത്തില്‍ പുടിന്‍ (ഇടത്ത്)

മോസ്കോ: റഷ്യ ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും നല്‍കുന്ന എണ്ണവില്‍പന തടയുകയും 19ഓളം ഉപരോധങ്ങളാല്‍ റഷ്യയെ ഞെരുക്കുകയും ചെയ്യുന്ന അമേരിക്കന്‍ പ്രസിഡന്‍റ് ട്രംപിന് മുന്നറിയിപ്പുമായി ആണവശേഷിയുള്ള പുതിയ ക്രൂയിസ് മിസൈല്‍ പുറത്തിറക്കി റഷ്യ.

ബ്യൂറെവെസ്റ്റ്‌നിക് എന്ന് പേരിട്ടിട്ടുള്ള ഈ ക്രൂയിസ് മിസൈല്‍ റഷ്യയുടെ ആക്രമണ ശേഷി പല മടങ്ങ് വര്‍ധിപ്പിക്കുന്നു. റഷ്യയും അമേരിക്കയും തമ്മിലുള്ള ദൂരം 9031 കിലോമീറ്റര്‍ ആണെങ്കില്‍, ബ്യൂറെവെസ്റ്റിനിക് മിസൈലിന്റെ പറക്കല്‍ ശേഷി 14000 കിലോമീറ്റര്‍ ആണ്. അതായത് അമേരിക്കയില്‍ ചെന്ന് വീഴാന്‍ ഈ ക്രൂയിസ് മിസൈലിന് ആകുമെന്നര്‍ത്ഥം.

മിസൈല്‍ പരീക്ഷണം ഒക്ടോബര്‍ 21ന് നടന്നെങ്കിലും ഒക്ടോബര്‍ 26 ഞായറാഴ്ച പുടിന്‍ റഷ്യന്‍ സായുധസേനയുടെ ചീഫ് ഓഫ് ജനറല്‍ സ്റ്റാഫായ വലേറി ജെറാസിമോവുമായി ടെലിവിഷനിലൂടെ സംഭാഷണം നടത്തിയിരുന്നു. ഈ ചടങ്ങില്‍ പട്ടാളവേഷത്തില്‍ പുടിന്‍ പ്രത്യക്ഷപ്പെട്ടത് ട്രംപിന് വ്യക്തമായ മുന്നറിയിപ്പാണ് നല്‍കുന്നത്. റഷ്യ യുദ്ധത്തിനൊരുങ്ങി എന്നത് തന്നെയാണ് ഈ സന്ദേശം. സമാധാനവേഷക്കാരനായി ചമഞ്ഞ് റഷ്യയെ ഞെരുക്കാന്‍ യൂറോപ്യന്‍ യൂണിയനുമായി രഹസ്യനീക്കം നടത്തുകയാണ് ട്രംപെന്നാണ് റഷ്യ ആരോപിക്കുന്നത്. ഇനിയും ഇത് തുടര്‍ന്നാല്‍ യുഎസിനെ അടിക്കുമെന്നും റഷ്യ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

9000 കിലോമീറ്റര്‍ അകലെയുള്ള യുഎസിനെ ആക്രമിക്കാന്‍ കഴിയുന്ന മിസൈല്‍

ഏതൊരു പ്രതിരോധ സംവിധാനത്തെയും മറികടക്കാൻ കഴിയുന്നതാണ് ഈ മിസൈലെന്ന് റഷ്യ അവകാശപ്പെടുന്നു. ഒക്ടോബര്‍ 21ന് നടത്തിയ പരീക്ഷണത്തില്‍ 14000 കിലോമീറ്റര്‍ (8700 മൈല്‍) ദൂരത്തിലാണ് ഈ മിസൈല്‍ പറന്നത്. ഏകദേശം 15 മണിക്കൂര്‍ നേരെ മിസൈല്‍ അന്തരീക്ഷത്തില്‍ നില്ക്കുകയും ചെയ്തു.  കുത്തനെ മുകളിലേക്കും ഭൂമിയ്‌ക്ക് സമാന്തരമായി തിരശ്ചീനമായും പറക്കാന്‍ ബ്യൂറെവെസ്റ്റിനിക് മിസൈലിന് അനായാസം സാധിക്കും.

ഭൂമിയുടെ നിരപ്പില്‍ നിന്നും 50 മുതല്‍ 100 മീറ്റര്‍ വരെ ഉയരത്തില്‍ ശത്രുകേന്ദ്രത്തിലേക്ക് കുതിക്കാന്‍ കഴിയുമെന്നതിനാല്‍ റഡാറുകള്‍ക്ക് പെട്ടെന്ന് കണ്ടുപിടിക്കാന്‍ കഴിയില്ല എന്നതാണ് ഈ ക്രൂയിസ് മിസൈലിന്റെ മറ്റൊരു പ്രത്യേകത. മിസൈല്‍ കഴിഞ്ഞ ദിവസം വിജയകരമായി പരീക്ഷിച്ചു. ഈ പരീക്ഷണം റഷ്യയുടെ തന്ത്രപരമായ പ്രതിരോധ ശേഷി ലോകത്തിലെ ഏറ്റവും ഉയർന്ന തലത്തിലാണെന്ന് വീണ്ടും അടിവരയിടുന്നു. യുഎസും യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളും ചേര്‍ന്ന് റഷ്യയെ ഞെരുക്കാന്‍ ശ്രമിക്കുമ്പോള്‍, റഷ്യയുടെ ദേശീയ സുരക്ഷ ചോദ്യം ചെയ്യപ്പെടില്ലെന്ന് ഉറപ്പുവരുത്തുന്നതാണ് ഈ ക്രൂയിസ് മിസൈല്‍.

ബ്യൂറെവെസ്റ്റ്നിക്: ട്രംപിനുള്ള മറുപടി

നാറ്റോ സ്കൈഫാൾ എന്നാണ് ഈ മിസൈലിനെ വിളിക്കുന്നത്. 9M730 ബ്യൂറെവെസ്റ്റ്നിക് മിസൈല്‍ റഷ്യൻ ആക്രമണത്തിന്റെ കുന്തമുനയാണ്. എല്ലാ മിസൈൽ പ്രതിരോധങ്ങളെയും തകര്‍ത്ത് കുതിച്ചുപാഞ്ഞ് ആണവസ്ഫോടനം നടത്താന്‍ ബ്യുറെവെസ്റ്റിനിക് മിസൈലിന് സാധിക്കും. “ലോകത്ത് മറ്റാർക്കും ഇല്ലാത്ത ഒരു അതുല്യമായ ഉപകരണം’ എന്നാണ് പുടിൻ പട്ടാള ജനറല്‍മാര്‍ പങ്കെടുത്ത യോഗത്തില്‍ ഈ പുതിയ ആയുധത്തെപ്പറ്റി വിശേഷിപ്പിച്ചത്. പുടിനും ബ്യൂറെവെനിസ്റ്റിക് മിസൈല്‍ പുറത്തിറക്കുന്ന യോഗത്തില്‍ പട്ടാളവേഷത്തിലാണ് പ്രത്യക്ഷപ്പെട്ടത്.

അനന്തമായ ദൂരത്തില്‍ പറക്കും, കാരണം ആണവോര്‍ജ്ജം
ആണവോര്‍ജ്ജത്തിന്റെ പിന്തുണയോടെയാണ് ബുറെവെസ്റ്റിനിക് മിസൈല്‍ പറക്കുക. ആണവ റിയാക്ടറില്‍ നിന്നുള്ള ഊര്‍ജ്ജമുപയോഗിച്ചാണ് ബ്യുറെവെസ്റ്റിനിക് മിസൈല്‍ പറക്കുന്നത്. 10,000 കിലോമീറ്റര്‍ മുതല്‍ 20,000 കിലോമീറ്റര്‍ വരെ ബ്യുറെവെസ്റ്റിനിക് മിസൈലിന് പറക്കാന്‍ കഴിയും. എന്നാല്‍ ഈ ദൂരത്തിനപ്പുറവും ഈ മിസൈല്‍ കുതിക്കുമത്രെ.  സാധാരണയുള്ള ഖര ഇന്ധനങ്ങളില്‍ നിന്നും വ്യത്യസ്തമായി എത്ര ദൂരം വേണമെങ്കിലും മിസൈലിന് പറക്കാനാനാകുന്നത് ആണവറിയാക്ടറില്‍ നിന്നും പറക്കാനുള്ള ശക്തമായ, ഇടതടവില്ലാത്ത ഊര്‍ജ്ജം ലഭിക്കുമെന്നതിനാലാണ്.  സാധാരണ മിസൈലുകളില്‍ ടര്‍ബോ ജെറ്റ് എഞ്ചിനുകളാണ് ഉണ്ടാവുക. അതിനകത്തെ ഇന്ധനം കത്തിത്തീരുന്ന ദൂരം വരെയേ ഇത്തരം മിസൈലുകള്‍ക്ക് പറക്കാനാവൂ. എന്നാല്‍ ബ്യൂറെവെസ്റ്റിനിക് മിസൈല്‍ ആണവറിയാക്ടറിലെ ഊര്‍ജ്ജം ഉപയോഗിച്ചാണ് പറക്കുക എന്നതിനാല്‍ എത്രദൂരം വരെയും പറക്കാം. ലംബമായും തിരശ്ചീനമായും ഏത് കോണുകളിലേക്കും തിരിഞ്ഞും മറിഞ്ഞും പറക്കാന്‍ കഴിയുമെന്നതിനാല്‍ ബ്യൂറെവെസ്റ്റിനികിന് യുഎസിന്റെ മിസൈല്‍ പ്രതിരോധം സംവിധാനങ്ങള്‍ക്ക് തടയാന്‍ കഴിയില്ലെന്ന് പുടിന്‍ അവകാശപ്പെടുന്നു. ഏത് ദിശയിലും എവിടേക്ക് വേണമെങ്കിലും പറക്കാനാകുമെന്നതും ശത്രുപക്ഷത്തെ റഡാറുകളെയും മിസൈല്‍ പ്രതിരോധ സംവിധാനങ്ങളെയും കുഴക്കും. ഭൂമിയില്‍ നിന്നും കൂത്തനെ ഉയരത്തിലേക്കും ഭൂമിയുടെ നിരപ്പിനോട് ചേര്‍ന്ന് തിരശ്ചീനമായും പറക്കാന്‍ മിസൈലിന് കഴിയും.

ഒക്ടോബർ 21 ന് നടത്തിയ പരീക്ഷണത്തെക്കുറിച്ചുള്ള നിർണ്ണായക വിവരങ്ങൾ റഷ്യയുടെ സായുധ സേനയുടെ ജനറൽ സ്റ്റാഫ് മേധാവി വലേരി ജെറാസിമോവ് പുടിന് കൈമാറി. ഈ പരീക്ഷണത്തിൽ മിസൈൽ 14,000 കിലോമീറ്റർ (8,700 മൈൽ) സഞ്ചരിക്കുകയും ഏകദേശം 15 മണിക്കൂർ വായുവിൽ തങ്ങി നില്‍ക്കുകയും ചെയ്തു. ആണവോർജ്ജം ഉപയോഗിച്ചാണ് മിസൈൽ പറന്നത്.

ഫെഡറേഷൻ ഓഫ് അമേരിക്കൻ സയന്റിസ്റ്റ്സ് (എഫ്എഎസ്) നൽകുന്ന കണക്കുകൾ പ്രകാരം, ലോക ആണവായുധ ശേഖരത്തിന്റെ ഏകദേശം 87% റഷ്യയുടെയും അമേരിക്കയുടെയും കൈവശമാണുള്ളത്. റഷ്യക്ക് 5,459 ആണവ യുദ്ധമുനകള്‍ ഉള്ളപ്പോൾ അമേരിക്കക്ക് 5,177 ആണവ പോര്‍മുനകലേ ഉള്ളൂ. ഈ കണക്കുകൾക്കിടയിലും, ബ്യൂറെവെസ്റ്റ്നിക്കിന്റെ അവതരണത്തോടെ റഷ്യ ആക്രമണശേഷിയുടെ കാര്യത്തില്‍ ആധിപത്യം ഉറപ്പിക്കുന്നു.

 

Tags: Burevestnik missileThreat to USchinaTrumpRussiaEuropean UnionPUtinThird World Warskyfall
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ചൊവ്വാഴ്ച രാത്രി ഇറാനെ പൂർണമായി നശിപ്പിക്കുമെന്ന് ട്രംപ്; ട്രംപിന്റെ ഭീഷണികളെ ഭയമില്ലെന്ന് ഇറാന്‍; ഇനി ഗള്‍ഫിലെ ഇന്ത്യക്കാര്‍ ഭയക്കുന്ന അന്തിമയുദ്ധം

ഇസ്രയേലിലെ ജെറുസലെമില്‍ ഇറാന്‍ അയച്ച ബലിസ്റ്റിക് മിസൈല്‍ വീണുണ്ടായ നാശനഷ്ടങ്ങള്‍
India

ട്രംപിന്റെ അന്ത്യശാസനം ; ഇറാനിലെ പൗരന്മാർക്ക് അതീവ ജാഗ്രതാ നിർദ്ദേശം നൽകി ഇന്ത്യൻ എംബസി

World

‘ ഇതുവരെ ഉപയോഗിക്കാത്ത ആയുധങ്ങൾ ഇപ്പോഴും ഞങ്ങളുടെ പക്കലുണ്ട് ‘: ട്രംപിന് ശേഷം ഇറാന് മുന്നറിയിപ്പ് നൽകി ജെഡി വാൻസ്

News

യുദ്ധം അവസാനിപ്പിക്കാൻ മദ്ധ്യസ്ഥർ; ആദ്യ ഘട്ടം 45 ദിവസത്തെ വെടിനിർത്തൽ ശ്രമം

World

“നരകത്തിന്റെ കവാടങ്ങൾ നിങ്ങൾക്കായി തുറക്കും.” : ട്രംപിന്റെ ഭീഷണിക്ക് ചുട്ട മറുപടിയുമായി ഇറാൻ , ഇനി വരാനിരിക്കുന്നത് വൻ യുദ്ധം

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.