ഇടുക്കി : അടിമാലിയില്‍ മണ്ണിടിച്ചിലില്‍ മരിച്ച ബിജുവിന്റെ മകളുടെ പഠന ചെലവ് നഴ്സിംഗ് കോളേജ് ഏറ്റെടുക്കും. മന്ത്രി വീണാ ജോര്‍ജ് കോളേജ് ചെയര്‍മാന്‍ ജോജി തോമസുമായി സംസാരിച്ചു. കുട്ടിയുടെ തുടര്‍ വിദ്യാഭ്യാസ ചെലവുകള്‍, പഠന ഫീസും ഹോസ്റ്റല്‍ ഫീസുമടക്കം എല്ലാം കോളേജ് ഏറ്റെടുക്കാമെന്ന് ചെയര്‍മാന്‍ മന്ത്രിയെ അറിയിച്ചു.
ബിജുവിന്റെ മകള്‍ കോട്ടയം കങ്ങഴ തെയോഫിലോസ് നഴ്സിംഗ് കോളേജില്‍ രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയാണ്. ബിജുവിന്റെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കു ചേരുകയും അനുശോചനം അറിയിക്കുകയും ചെയ്യുന്നതായി മന്ത്രി പറഞ്ഞു.
മണ്ണിടിച്ചിലില്‍ കാലിന് ഗുരുതര പരിക്കേറ്റ ബിജുവിന്റെ ഭാര്യ സന്ധ്യ കൊച്ചി രാജഗിരി ആശുപത്രിയില്‍ ചികിത്സയിലാണ് .ശസ്ത്രക്രിയ പൂര്‍ത്തിയായി. ഒരു വര്‍ഷം മുന്‍പാണ് സന്ധ്യയുടെയും ബിജുവിന്റെയും മകന്‍ അര്‍ബുദം ബാധിച്ച് മരിച്ചത്.
















