തിരുവനന്തപുരം: പി എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട്, 47 ലക്ഷത്തോളം വരുന്ന വിദ്യാര്‍ത്ഥികളെ ബാധിക്കുന്ന വിഷയമായതിനാല്‍ ഫണ്ട് വാങ്ങാതിരിക്കാന്‍ കഴിയില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ദേശീയ വിദ്യാഭ്യാസ നയത്തില്‍ പറയുന്ന എട്ട് കാര്യങ്ങള്‍ കേരളത്തില്‍ നടപ്പാക്കി.
ആര്‍ എസ് എസ് നിര്‍ദേശം ഇവിടെ പഠിപ്പിക്കുമെന്നത് വെറുതെ പറയുന്നതാണെന്നും വി ശിവന്‍കുട്ടി പറഞ്ഞു.പി എം ശ്രീ പദ്ധതി കേരളത്തിന് ആവശ്യം ഇല്ല. സമഗ്ര ശിക്ഷാ ഫണ്ട് മതി. അത് നഷ്ടപ്പെടുത്തുന്നത് എന്തിനാണെന്ന് മന്ത്രി ചോദിച്ചു.
പി എം ശ്രീയില്‍ ഒപ്പു വച്ച ധാരണാപത്രത്തില്‍ നിന്ന് ഏത് നിമിഷവും പിന്മാറാമെന്നുമാണ് മന്ത്രി വി ശിവന്‍കുട്ടിയുടെ വാദം. പിന്മാറണമെങ്കില്‍ ഇരുപക്ഷവും തമ്മില്‍ ആലോചിച്ചിട്ട് വേണം പിന്മാറേണ്ടത്.
വിഷയത്തില്‍ നിയമോപദേശം തേടിയിരുന്നു. അതിന്റെ വിശദാംശങ്ങളിലേക്ക് പോകേണ്ടതില്ല. ധാരണാ പത്രം ഒപ്പിട്ടാല്‍ തന്നെ ബാക്കി ഫണ്ട് കിട്ടും. കേരളത്തില്‍ ഒന്നു മുതല്‍ പത്ത് വരെയുള്ള പാഠ പുസ്തകങ്ങള്‍ അച്ചടിച്ച് കഴിഞ്ഞുവെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.
















