കോട്ടയം: കുമ്മനത്ത് മൂന്നു മാസം പ്രായമുള്ള ആണ്‍കുഞ്ഞിനെ വില്‍ക്കാന്‍ ശ്രമിച്ച സംഭവത്തില്‍ അച്ഛന്‍ അടക്കം മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെത്തു. അമ്പതിനായിരം രൂപയ്‌ക്കാണ് കുട്ടിയെ വില്‍ക്കാന്‍ ശ്രമിച്ചത്.ആയിരം രൂപ അഡ്വാന്‍സും വാങ്ങി.
ഇതര സംസ്ഥാന തൊഴിലാളികളായ ദമ്പതികളുടെ കുട്ടിയെയാണ് വില്‍ക്കാന്‍ ശ്രമിച്ചത്. കുട്ടിയെ വാങ്ങാന്‍ എത്തിയ ഇതര സംസ്ഥാന തൊഴിലാളിയ്‌ക്കായി അന്വേഷണം നടക്കുന്നു. ഞായറാഴ്ച ഉച്ചയോടുകൂടിയാണ് സംഭവം . നാട്ടുകാരുടെ പരാതിയിലാണ് നടപടി.
അമ്മയുടെ എതിര്‍പ്പ് അവഗണിച്ചാണ് കുട്ടിയെ വില്‍ക്കാന്‍ ശ്രമിച്ചത്. ഒരു അസം സ്വദേശിയും രണ്ട് യുപി സ്വദേശികളുമാണ് കസ്റ്റഡിയിലുളളത്. അസം സ്വദേശികളായ ദമ്പതികളുടെ കുട്ടിയെയാണ് വില്‍ക്കാന്‍ ശ്രമം നടന്നത്. ദമ്പതികള്‍ക്ക് രണ്ട് കുട്ടികള്‍ ഉണ്ടായിരുന്നു. ഇതില്‍ ഒരു കുട്ടിയെയാണ് വില്‍ക്കാന്‍ ശ്രമിച്ചത്.വാങ്ങാനെത്തിയ ഇതര സംസ്ഥാനക്കാരന് മൂന്ന് പെണ്‍കുട്ടികളാണുളളത്.ആണ്‍കുട്ടിക്കായുളള ആഗ്രഹം സാധിക്കാനാണ് കുട്ടിയെ വാങ്ങാന്‍ ശ്രമിച്ചത്.
കുട്ടിയെ വില്‍ക്കാന്‍ ശ്രമിച്ച പിതാവ് ജോലിക്ക് പോകുന്ന സ്വഭാവമുളള ആളല്ല. അതിനാല്‍ പണത്തിന് ആവശ്യമുണ്ടായിരുന്നു.കസ്റ്റഡിയിലെടുത്തവരെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.
















