പട് ന: എന്‍ഡിഎ ഭരിയ്‌ക്കുന്ന ബീഹാറില്‍ ഇന്ന് പവര്‍ കട്ടില്ലെന്നും അതിനാല്‍ ലാലുപ്രസാദ് യാദവിന്റെ പാര്‍ട്ടിയായ ആര്‍ജെഡിയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ റാന്തലിന് പ്രസക്തിയില്ലെന്നും പ്രധാനമന്ത്രി മോദി. ബീഹാറിലെ സമസ്തിപൂറില്‍ നടന്ന റാലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മോദി.
പവര്‍കട്ടും പിന്നോക്കാവസ്ഥയും ഉള്ള ഒരു കാലഘട്ടത്തില്‍ ബീഹാറില്‍ റാന്തലിന് പ്രസക്തിയുണ്ടായിരുന്നു. ഇന്ന് ബീഹാര്‍ മാറി. എന്‍ഡിഎ ഭരണത്തില്‍ വികസനം വന്നു. അതിനാല്‍ ഇനി റാന്തലിന് പ്രസക്തിയില്ല. – അദ്ദേഹം പറഞ്ഞു.
ഇപ്പോള്‍ കാട്ടുഭരണത്തിന്റെ പ്രതീകമായാണ് റാന്തല്‍ അറിയപ്പെടുന്നത്. അതുപോലെ രാഷട്രീയ പിന്നോക്കാവസ്ഥയുടെ പ്രതീകം കൂടിയാണ് റാന്തല്‍.- മോദി ചൂണ്ടിക്കാട്ടി.
















