മലപ്പുറം: സ്വകാര്യ ബസില്‍ വയോധികന് യുവാവിന്റെ ക്രൂര മര്‍ദ്ദനം.മലപ്പുറം താഴേക്കോട് സ്വദേശി ഹംസയ്‌ക്കാണ് ക്രൂര മര്‍ദനമേറ്റത്.
ഹംസയുടെ തലയ്‌ക്ക് പരിക്കേല്‍ക്കുകയും മൂക്ക് ഇടിച്ചു തകര്‍ക്കുകയും ചെയ്തു.മലപ്പുറം താഴേക്കോടു നിന്നും കരിങ്കല്ലത്താണിയിലേക്ക് വരുന്നതിനിടെയാണ് ആക്രമണമുണ്ടായത്.
കഴിഞ്ഞ ദിവസം വൈകിട്ട് നാല് മണിയോടെയാണ് സംഭവമുണ്ടായത്.ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.
ബസില്‍ വച്ച് ഒരു യുവാവ് ഹംസയുടെ കാലില്‍ ചവിട്ടി. തുടര്‍ന്ന് അല്‍പം മാറി നില്‍ക്കണമെന്ന് ഹംസ പറഞ്ഞതില്‍ പ്രകോപിതനായാണ് യുവാവ് അസഭ്യവര്‍ഷവുമായി ക്രൂരമായി മര്‍ദിച്ചത്.
മൂക്കിന്റെ എല്ലുപൊട്ടിയ ഹംസ ആശുപത്രിയില്‍ ചികിത്സയിലാണ്. ഹംസയുടെ പരാതിയില്‍ പെരിന്തല്‍മണ്ണ പൊലീസ് കേസെടുത്തു. പ്രതിയെ തിരിച്ചറിഞ്ഞിട്ടില്ലെന്നും കണ്ടെത്താന്‍ ശ്രമം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.














