ഇടുക്കി: കൊച്ചി- ധനുഷ്‌കോടി ദേശീയപാതയോരത്ത് വലിയ കുഴി രൂപപ്പെട്ടു. കൊച്ചി – ധനുഷ്‌കോടി ദേശീയപാതയില്‍ അടിമാലി ലക്ഷംവീട് കോളനിക്ക് സമീപമാണ് ഗര്‍ത്തം ഉണ്ടായത്.
മണ്ണിടിയാന്‍ സാധ്യത ഉണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് 22 കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റി.കഴിഞ്ഞ ദിവസം മണ്ണിടിച്ചില്‍ ഉണ്ടായ ഭാഗത്ത് ആണ് ഗര്‍ത്തം രൂപപ്പെട്ടത്. മൂന്നാറിലേക്കുള്ള വാഹനങ്ങള്‍ അടിമാലിയില്‍ നിന്ന് കല്ലാര്‍കുട്ടി വഴി തിരിച്ചു വിടുകയാണ്.
ദേശീയപാത നിര്‍മാണത്തിനായി മണ്ണെടുത്ത സ്ഥലത്താണ് മണ്‍ത്തിട്ട റോഡിലേക്ക് ഇടിഞ്ഞുവീണത്. നിലവില്‍ ഈ സ്ഥലത്ത് ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്.മണ്ണ് മാറ്റാനുള്ള ശ്രമം നടക്കുന്നു.
















