കോട്ടയം: അതിരമ്പുഴയില്‍ കടയുടമയുടെ സ്വര്‍ണമാല കവര്‍ന്ന പ്രതി ആലപ്പുഴ പള്ളിപ്പാട് സ്വദേശി ജിന്‍സ് തോമസ് അറസ്റ്റിലായി. ഏറ്റുമാനൂര്‍ പൊലീസ് ഹരിപ്പാട്ടെത്തി പ്രതിയെ പിടികൂടുകയായിരുന്നു.
വെള്ളിയാഴ്ച ഉച്ചയ്‌ക്കാണ് പ്രതി അതിരമ്പുഴയിലെത്തി പലചരക്ക് കടയുടമയുടെ മാല കവര്‍ന്നത്.കടയില്‍ സാധനം വാങ്ങാനെത്തിയ ജിന്‍സ് ഫോട്ടോ എടുക്കാന്‍ എന്ന് പറഞ്ഞ് മാല ഊരി വാങ്ങി.
പിന്നാലെ മാലയുമായി കടന്നു. രണ്ടര പവന്‍ തൂക്കമുള്ള മാലയാണ് കവര്‍ന്നത്.ജിന്‍സ് തോമസ് നേരത്തേ നിരവധി ക്രമിനല്‍ കേസുകളില്‍ പ്രതിയാണ്.
















