മൂവാറ്റുപുഴ : മോഷണ കേസിൽ ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ. വെസ്റ്റ് ബംഗാൾ സൈന്തിയ വില്ലേജ് ആക്ക്ന ഗ്രാമത്തിൽ ബാദുഷ ഷേക്ക് (29)നെയാണ് മൂവാറ്റുപുഴ പോലീസ് സബ് ഇൻസ്‌പെക്ടർ ഷാഹുൽ ഹമീദിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
മൂവാറ്റുപുഴ കെഎസ്ആർടിസി സ്റ്റാൻഡിനു സമീപമുള്ള സ്വർണ വ്യാപാരസ്ഥാപനത്തിന്റെ കാർ പാർക്കിംഗ് ഏരിയയിൽ പാതിരാത്രി അതിക്രമിച്ച് കയറി 30000ഓളം രൂപ വില വരുന്ന കോപ്പർ സ്ട്രിപ്പ് മോഷ്ടിക്കുകയായിരുന്നു. പ്രതിക്കെതിരെ നേരത്തെ ചെമ്പ് കമ്പി മോഷ്ടിച്ചതിന് കേസ് നിലവിൽ ഉണ്ട്. അർദ്ധരാത്രിയിൽ പുറത്ത് ഇറങ്ങി ആണ് മോഷണം നടത്തുന്നത്.
അന്വേഷണസംഘത്തിൽ എസ്ഐമാരായ അതുൽ പ്രേം ഉണ്ണി, ഷിബു മാത്യു, സിപിഓ ശ്രീജു രാജൻ എന്നിവർ ഉണ്ടായിരുന്നു.
















