കല്‍പ്പറ്റ: വൈത്തിരി ലക്കിടിയില്‍ 3.06 ഗ്രാം മെത്താംഫിറ്റമിനുമായി മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണികളായ യുവാവിനെയും യുവതിയെയും എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു.
കൊടുവള്ളി മാനിപുരം വട്ടോത്തുപുറായില്‍ മുഹമ്മദ് ശിഹാബ് (42), താമരശ്ശേരി തിരുവമ്പാടി മാട്ടുമ്മല്‍ ശാക്കിറ (30) എന്നിവരാണ് പിടിയിലായത്.
കല്‍പറ്റ എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ ജി ജിഷ്ണുവിന്‌റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ മുഹമ്മദ് മുസ്തഫ ടി, വൈശാഖ് വികെ, പ്രജീഷ്, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ സിബിജ, പ്രിവന്റീവ് ഓഫീസര്‍ അബ്ദുള്‍ റഹീം എന്നിവരും എക്‌സൈസ് സംഘത്തില്‍ ഉണ്ടായിരുന്നു.
















