പട് ന: കോണ്‍ഗ്രസിന്റെ കൈപ്പത്തി രാജ്യത്തെ കൊള്ളയടിച്ചു, ആര്‍ജെഡിയുടെ റാന്തല്‍ ബീഹാറിനെ ഇരുട്ടിലേക്ക് തള്ളിയെന്ന് ബീഹാറില്‍ പ്രധാനമന്ത്രി മോദി. ഇപ്പോഴിതാ ബീഹാറില്‍ ഈ കൈപ്പത്തിയും റാന്തലും ഒന്നിച്ച് കൈകോര്‍ത്തിരിക്കുകയാണെന്നും ഇത് സൂക്ഷിക്കണമെന്നും മോദി.
ബീഹാറില്‍ സമഷ്ടിപൂറില്‍ തെരഞ്ഞെടുപ്പ് പ്രചാരണയോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മോദി. കോണ്‍ഗ്രസിനെയും ആര്‍ജെഡിയെയും പ്രതിരോധത്തിലാക്കുന്ന മോദിയുടെ പ്രസംഗത്തിന് ബീഹാറിലെ മൈതാനങ്ങളില്‍ വലിയ കയ്യടിയാണ് ഉയരുന്നത്.
“കോണ്‍ഗ്രസിന്റെ കൈയും ആര്‍ജെഡിയുടെ റാന്തലും ചേര്‍ന്ന് ബീഹാറിന്റെ പുരോഗതിയെ തകര്‍ത്തെറിയുകയാണ്. കൈയും റാന്തലും ചേര്‍ന്ന് ബീഹാറിന്റെ ആത്മാഭിമാനത്തിന് മുറിവേല്‍പിച്ചു.” – ആര്‍ജെഡിയെയും കോണ്‍ഗ്രസിനെയും കടന്നാക്രമിക്കുന്ന മോദിയുടെ പ്രസംഗത്തിന് വന്‍കരഘോഷമായിരുന്നു.
ഇവരുടെ കൂട്ടുകെട്ടിന്റെ കാലത്ത് അടിസ്ഥാനസൗകര്യവികസനങ്ങള്‍ മോശമായിരുന്നു, ഭരണം സമ്പൂര്‍ണ്ണപരാജയമായിരുന്നു, കുറ്റകൃത്യങ്ങള്‍ ഉയരുകയായിരുന്നു. കൈപ്പത്തി അഴിമതിയുടെ പ്രതീകമാണെങ്കില്‍ റാന്തല്‍ കാട്ടുനീതിയുടെ പ്രതീകമായിരുന്നു. ബീഹാറിന് സേവനം നല്‍കുകയോ ബീഹാറിന്റെ പ്രശ്നങ്ങള്‍ തീര്‍ക്കുകയോ അല്ല, അവരുടേത് സ്വാര്‍ത്ഥമായ താല്‍പര്യങ്ങളുടെ ആര്‍ത്തിയുള്ള മുന്നണിയാണ്. – മോദി പറഞ്ഞു.
















