തിരുവനന്തപുരം: പലതരം അഴിമതികളും ഈ രാജ്യവും കേരളവും കണ്ടിട്ടുണ്ട്. എന്നാല്‍ ദൈവത്തിന്റെ സ്വര്‍ണ്ണം മോഷ്ടിച്ച ലോകത്തിലെ തന്നെ ആദ്യ സര്‍ക്കാരാണ് പിണറായി വിജയന്‍ സര്‍ക്കാരെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി. കെ. കൃഷ്ണദാസ്. സെക്രട്ടേറിയറ്റിന് മുന്നിൽ ബിജെപിയുടെ രാപകല്‍ സമരത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദൈവത്തിന്റെ സ്വര്‍ണം മോഷ്ടിച്ച ഈ സര്‍ക്കാര്‍ കേരളത്തിന് മാത്രമല്ല, രാജ്യത്തിന് മാത്രമല്ല, ലോകത്തിന് തന്നെ അപമാനമാണ്. എത്ര കിലോ സ്വര്‍ണ്ണമാണ് ശബരിമലയില്‍ നിന്ന് മോഷ്ടിച്ചതെന്ന് ഇതുവരെ തിട്ടപ്പെടുത്തിയിട്ടില്ല. ഓരോദിവസവും പുതിയ പുതിയ സംഭവങ്ങള്‍ പുറത്ത് വരികയാണ്. പണ്ട് സ്വപ്‌ന സുരേഷിനെ ഉപയോഗിച്ച് ബിരിയാണി ചെമ്പിലൂടെ സ്വര്‍ണം കടത്തിയ ആളാണ് പിണറായി വിജയന്‍. ഇപ്പോള്‍ പോറ്റിയെ ഉപയോഗിച്ച് ശബരിമലയില്‍ നിന്ന് സ്വര്‍ണം മോഷ്ടിച്ചിരിക്കുകയാണെന്നും പി. കെ. കൃഷ്ണദാസ് പറഞ്ഞു.
എല്ലാ കുറ്റവും പോറ്റിയുടെ തലയില്‍ കെട്ടിവയ്‌ക്കാന്‍ ആസൂത്രിതമായി ശ്രമമാണ് നടക്കുന്നത്. പോറ്റിയെ അല്ല, പോറ്റിയെ പോറ്റി വളര്‍ത്തിയ സിപിഎം നേതാക്കളെയാണ് അറസ്റ്റ് ചെയ്യേണ്ടത്. ഇപ്പോള്‍ അന്വേഷണം തന്ത്രിമാരുടെ പിന്നാലെയാണ്. തന്ത്രിമാരെയല്ല, കൊള്ളയ്‌ക്ക് കൂട്ടുനിന്ന മന്ത്രിമാര്‍ക്കെതിരെയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പോകേണ്ടത്. ഇവര്‍ പത്ത് വര്‍ഷമായി ജനങ്ങളുടെ നികുതിപ്പണം അടിച്ചുമാറ്റി, പ്രളയ ഫണ്ട് അടിച്ചുമാറ്റി. കേരളം ദൈവത്തിന്റെ സ്വന്തം നാടാണ് എന്ന് പറയുന്നത്. ഇപ്പോള്‍ ദൈവത്തിന് പോലും രക്ഷയില്ലാത്ത നാടായി കേരളം മാറി.
കേരളത്തിലെ ഹിന്ദു ക്ഷേത്രങ്ങളില്‍ നിന്നും ഈ സര്‍ക്കാര്‍ സ്വത്തുക്കള്‍ അടിച്ചുമാറ്റുകയാണ്. എന്താ, ഹിന്ദുക്കളോട് മാത്രം ഈ സര്‍ക്കാരിന് ഇത്ര വിരോധം? ഭഗവാന്‍ അയ്യപ്പന്റെ പോലും സ്വത്ത് അടിച്ചുമാറ്റിയ പിണറായി സര്‍ക്കാരിന് ഒരു നിമിഷം പോലും അധികാരത്തില്‍ തുടരാന്‍ അവകാശമില്ല എന്നതാണ് ബിജെപി ഈ സമരത്തിലൂടെ ഉയര്‍ത്തിപ്പിടിക്കുന്നത്. പത്ത് വര്‍ഷത്തെ മാത്രമല്ല, കഴിഞ്ഞ മുപ്പത് വര്‍ഷത്തെ കൊള്ളയെ കുറിച്ച് അന്വേഷിക്കണമെന്ന് ബിജെപി ആവശ്യപ്പെടുകയാണ്.
ഒരു സിബിഐ അന്വേഷണത്തിലൂടെയാണ് സത്യം പുറത്ത് വരുക. സിപിഎം മന്ത്രിമാരെ മാത്രമല്ല, കോണ്‍ഗ്രസ്
















