തിരുവനന്തപുരം: അനന്തപുരിയില്‍ അലകടലായി ബിജെപി പ്രതിഷേധം. അയ്യപ്പസ്വാമിയുടെ സ്വര്‍ണം കവര്‍ന്ന പിണറായി സര്‍ക്കാരിനെതിരെ ആളിപ്പടരുന്ന സമരവീര്യം. കോരിച്ചൊരിയുന്ന മഴയ്‌ക്കും അണക്കാനാവാത്ത സമരാഗ്നി. കാര്‍മേഘങ്ങള്‍ തുള്ളിക്കൊരുകുടമായി പെയ്തിറങ്ങുമ്പോഴും സെക്രട്ടറിയേറ്റിന് മുന്നിലേക്ക് ബിജെപി പ്രവര്‍ത്തകരുടെ നിലയ്‌ക്കാത്ത പ്രവാഹം.
അധികാരകേന്ദ്രങ്ങളെ അടിമുടി വിറപ്പിക്കാൻ അരയും തലയും മുറുക്കിയാണ് ബിജെപിയുടെ രാപ്പകല്‍ സമരവും സെക്രട്ടറിയേറ്റ് ഉപരോധവും നടത്തുന്നത്. സ്വര്‍ണ്ണക്കൊള്ളയ്‌ക്ക് ഉത്തരവാദിയായ ദേവസ്വം മന്ത്രിയുടെ രാജി, രാഷ്‌ട്രീയവല്‍ക്കരിക്കപ്പെട്ട ദേവസ്വം ബോര്‍ഡ് പിരിച്ചുവിടല്‍, കഴിഞ്ഞ 30 വര്‍ഷത്തെ സാമ്പത്തിക ഇടപാടുകളില്‍ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം, സംസ്ഥാനത്തെ എല്ലാ ദേവസ്വം ബോര്‍ഡുകളിലും അടിയന്തര സിഎജി (CAG) ഓഡിറ്റ് എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് നടത്തുന്ന ഈ സമരം വിശ്വാസികളുടെ ആവശ്യങ്ങൾ അംഗീകരിക്കരുന്നത് വരെ ആളിപ്പടരും.
വിവിധ ജില്ലകളിൽ നിന്നുമായി ആയിരത്തോളം പ്രവർത്തകരാണ് ഉപരോധത്തിൽ പങ്കെടുക്കുന്നത്.
















