തിരുവനന്തപുരം: കല്ലറയില്‍ വയോധികയ്‌ക്ക് അമീബിക് മസ്തിഷ്‌ക ജ്വര ബാധ. കല്ലറ പഞ്ചായത്തിലെ തെങ്ങുംകോട് വാര്‍ഡ് സ്വദേശിനിക്കാണ് രോഗം സ്ഥിരീകരിച്ചത്. 85കാരിയാണ് ഇവര്‍.
വയോധികയെ രോഗ ലക്ഷണങ്ങളോടെ കഴിഞ്ഞ ദിവസം തിരുവന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.
ഇവരുടെ വീട്ടില്‍ മറ്റാര്‍ക്കും രോഗ ലക്ഷണങ്ങള്‍ ഇല്ലെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു.ജലാശയത്തിലെ വെള്ളം ഉപയോഗിച്ചിട്ടില്ല. പഞ്ചായത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും നേതൃത്വത്തില്‍ പ്രദേശത്ത് പരിശോധനകള്‍ നടക്കുന്നുണ്ട്.
















